സംസ്ഥാനത്ത് സഹകരണ വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര വിപണിക്ക് തുടക്കമായി. സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. പൊതുവിപണിയെക്കാള്‍ കുറഞ്ഞ നിരക്കില്‍ നിത്യോപയോഗ സാധനങ്ങളടക്കം സഹകരണ വിപണിയിലൂടെ ജനങ്ങളിലേക്ക് എത്തും.
പൊതുവിപണിയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഉത്സവകാലത്ത് ജനങ്ങള്‍ക്ക് ഗുണ നിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. കണ്‍സ്യൂമര്‍ഫെഡിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ്-പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യവില്‍പ്പനയും മന്ത്രി വി എന്‍ വാസവന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.
Also Read: സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍
അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ സബ്‌സിഡിയോടെ ലഭ്യമാകും. പൊതുമാര്‍ക്കറ്റിനെക്കാള്‍ 10 രൂപമുതല്‍ 40 വരെ വിലക്കുറവില്‍ സബ്‌സിഡിയില്ലാത്ത മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭിക്കും.
പൊതുവിപണിയില്‍ 965 രൂപ വിലവരുന്ന സാധനങ്ങള്‍ 462.50 രൂപയ്ക്ക് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യും. ത്രിവേണിയിലെ ബിരിയാണി അരി, ഡാല്‍ഡ ആട്ട, മൈദ, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള എന്നിവ ഉള്‍പ്പെടെ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. ഈ മാസം 30 വരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സഹകരണ വിപണികള്‍ പ്രവര്‍ത്തിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here