കേരളത്തിലെ സഹകരണ മേഖല വളര്‍ച്ചയുടെ വഴിയിലെന്ന് മുഖ്യമന്ത്രി

കേരളത്തിലെ സഹകരണ മേഖല വളര്‍ച്ചയുടെ വഴിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖല തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടായപ്പോള്‍ സാധാരണക്കാരാണ് പ്രതിരോധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ അര്‍ബണ്‍ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ബാങ്കിങ് മേഖലയിലെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് പെരിന്തല്‍മണ്ണ അര്‍ബണ്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. നൂറു വര്‍ഷത്തെ അഭിമാനിയ്ക്കാവുന്ന പാരമ്പര്യം.. ബാങ്കിന്റെ സെന്റിനറി കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങളുടെ ആശ്രയമാണ് സഹകരണ മേഖലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ മേഖലയുടെ വിശ്വാസ്യതയും ആവശ്യകതയും വര്‍ധിച്ചു വരികയാണ്. സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നു. സഹകരണ മേഖലയെ തകര്‍ക്കാന്‍ നീക്കമുണ്ടായപ്പോള്‍ ജനങ്ങള്‍ ഒന്നിച്ചു നിന്നു പ്രതിരോധിച്ചു. മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍, പാലോളി മുഹമ്മദ് കുട്ടി, ചെയര്‍മാന്‍ സി ദിവാകരന്‍, പി പി വാസുദേവന്‍, സിപിഐഎം ജില്ലാ ഇ എന്‍ മോഹന്‍ദാസ്, എംഎല്‍എമാരായ നജീബ് കാന്തപുരം തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News