സ്വകാര്യ സഹകരണ സംഘത്തിന്റെ പേരിൽ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്തു

സ്വകാര്യ സഹകരണ സംഘത്തിന്റെ പേരിൽ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പോത്തൻകോട് വാവറ അമ്പലം മംഗലത്ത്നട സ്വദേശി രജിത്ത് (38) ആണ് ആത്മഹത്യ ചെയ്തത്. വീടിന്റെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ രഞ്ജിത്തിനെ കണ്ടെത്തുകയായിരുന്നു. ആറ്റിങ്ങൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹകരണ സംഘത്തിൽ ജോലിക്ക് വേണ്ടി രജിത്ത് പണം കൊടുത്തിരുന്നു. എട്ട് ലക്ഷം രൂപയാണ് രജിത്തിന്റെ പക്കൽ നിന്നും സ്ഥാപനം തട്ടിയെടുത്തത്. രഞ്ജിത്ത് എഴുതിയ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News