മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ പൊതു സുരക്ഷ ഉറപ്പാക്കേണ്ട ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ സാധാരണക്കാരനെ നടുറോഡില്‍ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യം പുറത്ത് വന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നു പോകുന്നതിന് സമീപം നിന്നുവെന്ന കുറ്റമാരോപിച്ചായിരുന്നു മര്‍ദനം. ആദ്യം അയാളെ പൊലീസുകാരന്‍ തള്ളി തറയിലിട്ടു പിന്നാലെ ചവിട്ടുന്നതും വൈറല്‍ വീഡിയോയില്‍ കാണാം. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാളെ അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ALSO READ: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
ആനന്ദ്‌നഗര്‍ ഇന്റര്‍സെക്ഷനിലാണ് സംഭവം. ഒരു തരത്തിലുള്ള പ്രകോപനവുമില്ലാതെ വാഹനവ്യൂഹത്തിന് സമീപം നിന്നയാളുടെ അടുത്തേക്ക് ഓടിയെത്തി ആക്രമിക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍. പൊതുനിരത്തില്‍ എല്ലാവരെയും കാണ്‍കേയായിരുന്നു മര്‍ദനം.
വീഡിയോ പ്രചരിച്ചതോടെ വിമര്‍ശനം ശക്തമാകുകയും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സഡ് പ്ലസ് വിഭാഗം സുരക്ഷയുള്ള ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നു പോകുമ്പോള്‍ സുരക്ഷാ മാനദണ്ഡം കണക്കിലെടുത്ത് ആര്‍ക്കും സമീപത്തേക്ക് പോകാന്‍ അനുവാദമില്ലെന്ന് ഡിസിപി വിക്രം രഘുവംശി വ്യക്തമാക്കി. പിന്നാലെ ട്രാഫിക്ക് പൊലീസ് എസിപിക്ക് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മര്‍ദനമേറ്റയാളെ തിരിച്ചറിയാനും സാഹചര്യങ്ങള്‍ പരിശോധിക്കാനും നിര്‍ദേശം നല്‍കി.
ALSO READ: തെറ്റിദ്ധരിപ്പിക്കുന്ന ഫലസിദ്ധി വാഗ്ദാനം ചെയ്തു; പരസ്യ നിയമം ലംഘിച്ച ബാബാ രാംദേവിനെതിരെ വാറണ്ട്
സംരക്ഷിക്കേണ്ടവര്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയരുന്നത്. സാധാരണക്കാരനായ ഒരാള്‍ അവിടെ നില്‍ക്കുന്ന സുരക്ഷാ ഭീഷണിയാണോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here