ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തി: അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

anaesthesia

മുംബൈയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു.  മുംബൈ പൊലീസ് ഉദ്യോഗസ്ഥയായ 28 വയസ്സുകാരിയാണ് മരിച്ചത്.  ലോഖണ്ഡ് വാലിയിലെ ആക്സിസ് ആശുപത്രിയിലാണ് സംഭവം.

ALSO READ: കഴുത്തിൽ പെരുമ്പാമ്പിനെ ചുറ്റി അഭ്യാസ പ്രകടനം: 60-കാരന് ദാരുണാന്ത്യം

ചെവിക്കുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ടി ആശുപത്രിയിൽ എത്തിയതായിരുന്നു പൊലീസ് കോൺസ്റ്റബിളായ ഗൗരി സുഭാഷ് പാട്ടീൽ.  ശസ്ത്രക്രിയയ്ക്ക് മുൻപ് അനസ്തേഷ്യ സ്വീകരിച്ചതോടെ ഇവരുടെ ആരോഗ്യ നില വഷളായി. തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ALSO READ: കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്രത്തിന്റെ അംഗീകാരം; പ്രധാന ഭാഗം പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി: മന്ത്രി പി രാജീവ്

ഗൗരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.  ഈ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അംബോലി പോലീസ് സ്‌റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News