മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ കയ്യേറ്റം ചെയ്ത ദില്ലി പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോടും മോശമായി പെരുമാറിയതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദില്ലി കോടതി വളപ്പില്‍വെച്ചാണ് സിസോദിയക്ക് നേരെ മുമ്പ് കൈയ്യേറ്റ ശ്രമമുണ്ടായത്.
ദില്ലി റൗസ് അവന്യു കോടതിയില്‍ തന്റെ സുരക്ഷാ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നും ഇയാളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി അധ്യക്ഷന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ALSO READ: ആരംഭഘട്ടത്തിലുള്ള കീമോ ആരംഭിച്ചു, ചാൾസ് രാജാവിന് പിന്നാലെ കാതറിനും ക്യാൻസർ: വെളിപ്പെടുത്തൽ വീഡിയോ
ദില്ലി അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്‌രിവാള്‍ അസി. പൊലീസ് കമ്മീഷണര്‍ എ.കെ സിംഗിന് എതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. അതേസമയം മോശമായി പെരുമാറി എന്നല്ലാതെ എന്ത് പെരുമാറ്റമാണ് ഇയാളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയിട്ടില്ല.
മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നതിനിടയിലാണ് സിസോദിയയുടെ കഴുത്തിന് പിടിച്ച് സംസാരിക്കുന്നതിന് തടസം സൃഷ്ടിച്ചത്. ഇത് വീഡിയോയില്‍ പതിയുകയും ഈ പൊലീസ് ഉദ്യോഗസ്ഥന് എതിരെ സിസോദിയ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം നിഷേധിക്കുകയും മാധ്യമങ്ങളോട് സംസാരിക്കാന്‍ പ്രതി ചേര്‍ക്കപ്പെട്ടയാളുകള്‍ക്ക് അനുമതി ഇല്ലായെന്നിരിക്കെ ആ നടപടി ശരിയാണെന്നായിരുന്നു ദില്ലി പൊലീസിന്റെ വിശദീകരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here