‘മെസിയുടെ കുറവുണ്ടായിരുന്നു, പക്ഷെ മാർട്ടിനസ് മുത്തായത് കൊണ്ട് ഓക്കേ’, പെറുവിനെ തോൽപ്പിച്ച് അര്ജന്റീന കോപ്പ അമേരിക്ക ക്വാർട്ടറിൽ

കോപ്പ അമേരിക്കയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പെറുവിനെ വീഴ്ത്തി അര്ജന്റീന. ആദ്യ പത്തിൽ മെസിയില്ലാത്ത മത്സരത്തിൽ മാർട്ടിനസ് നേടിയ രണ്ടു ഗോളുകളാണ് അർജന്റീനയുടെ വിജയത്തിലേക്ക് വഴിവെച്ചത്. ഇതോടെ കോപ്പ അമേരിക്ക ക്വർട്ടർ ഫൈനലിലേക്കെത്തുന്ന ആദ്യ ടീമായി അര്ജന്റീന മാറി. നിലവിലെ ചാമ്പ്യന്മാർ മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ പെറുവും ആക്രമിച്ചു തന്നെയാണ് കളിച്ചത്.

ALSO READ: ജർമനി ഇൻ ഡെന്‍മാര്‍ക് ഔട്ട്: ഇടിയും മഴയും കണ്ട മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആതിഥേയരുടെ ആധിപത്യം

47, 86 മിനിറ്റുകളിലാണ് അർജന്റീനയ്ക്ക് വേണ്ടി മാർട്ടിനസ് ഗോളുകൾ നേടിയത്. ടീമിൽ മെസി ഇല്ലാത്ത കൊണ്ട് തന്നെ ഏഞ്ചൽ ഡി മരിയ കളിയുടെ തുടക്കം മുതൽക്കേ ടീമിന്റെ ഭാഗമായിരുന്നു. രണ്ടു ഗോളുകൾക്ക് വിജയിച്ചെങ്കിലും മത്സരത്തിൽ ലഭിച്ച നിരവധി അവസരങ്ങൾ അര്ജന്റീന പാഴാക്കിയിരുന്നു. അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് പല ഘട്ടങ്ങളിലും പെറുവിന്റെ മുന്നേറ്റങ്ങളെ തകർത്തുകൊണ്ട് ടീമിന്റെ രക്ഷകനായി മാറിയിരുന്നു.

ALSO READ: ‘ഇതാണ് കാൽപ്പന്ത് കളിയുടെ മനോഹാരിത’, ലോകചാമ്പ്യന്മാർക്കെതിരെ ഇടിത്തീ പോലെ രണ്ടു ഗോൾ; സ്വിറ്റ്‌സര്‍ലന്‍ഡ് പറന്നുയരുമ്പോൾ ഇറ്റലി പുറത്തേക്ക്

അതേസമയം, ഗ്രൂപ്പ് എയിൽ നടന്ന മറ്റൊരു മത്സരത്തിൽ ചിലിയെ കാനഡ സമനിലയിൽ തളച്ചു. തുടക്കം മുതൽ ഒടുക്കം വരെ കാൽപ്പന്ത് കളിയുടെ സകല ആവേശവും നിറഞ്ഞു നിന്ന മത്സരത്തിൽ ചിലിയുടെ മുന്നേറ്റങ്ങളെ തകർത്തെറിയുകയായിരുന്നു കനേഡിയൻ കാലുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News