കോപ്പ അമേരിക്ക: അഞ്ചടിച്ച് ഉറു​ഗ്വേയുടെ ആധികാരിക ജയം, യുഎസിന്റെ ക്വാർട്ടർ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ച് പനാമ

കോപ്പ അമേരിക്കയിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഉറു​ഗ്വേ. ബൊളീവിയയെ എതിരില്ലാത്ത അഞ്ച് ​ഗോളുകൾക്കാണ് ഉറു​ഗ്വേ പരാജയപ്പെടുത്തിയത്. എന്നാൽ മറ്റൊരു മത്സരത്തിൽ പനാമയോട് ഒരു ഗോളിന് പരാജയപ്പെട്ട യു എസിന്റെ ക്വാർട്ടർ ഫൈനൽ സ്വപ്നങ്ങൾക്ക് മങ്ങലേറ്റു.

ALSO READ: ദില്ലിയിൽ കനത്ത മഴ; വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു; മൂന്ന് മരണം

എട്ടാം മിനിറ്റിൽ ഫകുണ്ടോ പെലിസ്ട്രി, 21-ാം മിനിറ്റിൽ മാക്‌സിമിലിയാനോ അറൗജോവിന്റെ അസിസ്റ്റിൽ ഡാർവിൻ ന്യൂനസ്, 77-ാം മിനിറ്റിൽ നിക്കോളാസ് ക്രൂസിന്റെ അസിസ്റ്റിൽ മാക്‌സിമിലിയാനോ, 81-ാം മിനിറ്റിൽ ഫകുണ്ടോ പെലിസ്ട്രി അസിസ്റ്റിൽ ഫെഡറിക്കോ വാൽവെർഡെ, 89-ാം മിനിറ്റിൽ റോഡ്രിഗോ ബെൻ്റാൻകൂർ എന്നിവരാണ് ഉറു​ഗ്വേയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.

ALSO READ: പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും വിമർശനം

അതേസമയം, 22-ാം മിനിറ്റിൽ ഫോളറിന് ബലോഗനിലൂടെ മത്സരത്തിൽ ഒന്നാമതെത്തിയത് അമേരിക്കയാണെങ്കിലും, 26,83 എന്നീ മിനിറ്റുകളിൽ പനാമ തങ്ങളുടെ വിജയമ ഉറപ്പായിക്കാൻ പോന്ന രണ്ടു ഗോളുകൾ നേടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News