ജയ്പൂര്‍-മുംബൈ എക്‌സ്പ്രസിലെ കൂട്ടക്കൊലക്കേസില്‍ പ്രതി ചേതന്‍ സിംഗിനെ നാര്‍ക്കോ അനാലിസിലിന് വിധേയമാക്കണമെന്ന് പൊലീസ്. ഈ അവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. കൂട്ടക്കൊല നടത്താന്‍ ചേതന്‍ സിംഗിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് നാര്‍ക്കോ അനാലിസിസ് വേണമെന്ന ആവശ്യവുമായി പൊലീസ് രംഗത്തെത്തിയത്. അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും.
ആര്‍പിഎഫ് ഉദ്യോഗസ്ഥനായ പ്രതി ചേതന്‍ സിംഗിനെതിരെ നേരത്തെ പൊലീസ് മതസ്പര്‍ധാ വകുപ്പും മതവിശ്വാസം വ്രണപ്പെടുത്തിയെന്ന കുറ്റത്തില്‍ ഐപിസി 153 എ വകുപ്പും കൂടി ചുമത്തിയിരുന്നു. പ്രതി ചേതന്‍ സിംഗിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊലീസ് ഈ അവശ്യവുമായി കോടതിയെ സമീപിച്ചത്.
also read- ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു
നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ്, പോളിഗ്രാഫ് എന്നി ടെസ്റ്റുകള്‍ക്ക് പ്രതിയെ വിധേയമാക്കണമെന്നാണ് പൊലീസ് കോടതിയോട് അവശ്യപ്പെട്ടത്. ഇന്നലെ പൊലീസിന്റെ ഈ അവശ്യത്തെ കോടതിയില്‍ പ്രതി ഭാഗം വക്കീല്‍ എതിര്‍ത്തിരുന്നു. കോടതി പ്രതിക്ക് ഈ കാര്യത്തില്‍ പറയാനുള്ളതെന്താണ് എന്ന് പരിശോധിച്ചതിനിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. സംശയാതീതമായി കൊലപാതകം തെളിയിക്കാന്‍ തെളിവുകള്‍ അവശ്യമാണ്. അതിനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here