ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്‌ച പുറത്തുവിടും. റിപ്പോർട്ടിലെ 233 പേജുകളുടെ പകർപ്പായിരിക്കും പുറത്തുവിടുക. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരുൾപ്പെടെ അഞ്ചുപേർക്കാണ് റിപ്പോർട്ടിന്റെ പകർപ്പ് നൽകുക. റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് സിനിമാ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്‌ച തള്ളിയിരുന്നു. റിപ്പോർട്ട് പുറത്തുവിടാനുള്ള കാലാവധി ഒരാഴ്ചകൂടി നീട്ടിനൽകുകയും ചെയ്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടും എന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. സർക്കാർ നേരത്തെ എടുത്ത നിലപാട് തന്നെ തുടരും. സർക്കാർ നിലപാട് തന്നെയാണ് കോടതിയും പറഞ്ഞിരിക്കുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കാൻ സിനിമ കോൺക്ലേവ് നടത്തുമെന്നും മന്ത്രി പറഞ്ഞു. കോൺക്ലേവിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സിനിമ നയം രൂപപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here