‘ഊഹാപോഹങ്ങളുടെ മുന്‍വിധികളുടെയോ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കഴിയില്ല’; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ വിധി പകര്‍പ്പ് പുറത്ത്

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹര്‍ജിയില്‍ മാത്യു കുഴല്‍നാടന് ലഭിച്ചത് കനത്ത തിരിച്ചടി. ഹര്‍ജി തള്ളിയ വിധി പകര്‍പ്പ് പുറത്ത്. ഊഹാപോഹങ്ങളുടെയോ മുന്‍വിധികളുടെയോ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് വിധി പകര്‍പ്പില്‍ പറയുന്നത്.

Also Read: തെളിവുമില്ല… വെളിവുമില്ല…; കുഴൽനാടനെ ട്രോളി എംവി ജയരാജൻ

CMRL ന് അനുകൂലമായ ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ലെന്നും. സർക്കാർ എന്ന നിലയിൽ CMRL ന് നിയമ വിരുദ്ധമായി വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും. അത്തരത്തിലുള്ള ഒരു രേഖയും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും കോടതിയുടെ വിധി പകര്‍പ്പില്‍ പറയുന്നു.

ടക്കം മുതൽ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും വിധി പറയാൻ മാറ്റിയ ദിവസങ്ങളിലായിരുന്നു കുഴൽനാടൻ തെളിവുകൾ ഉണ്ടെന്ന വാദവുമായി രംഗത്തെത്തിയത്. അവസാനം കേസ് പരിഗണിച്ചപ്പോൾ തെളിവുകൾ ഒന്നുമില്ലാതെ എന്തിനാണ് ഹർജി നൽകിയത് എന്നായിരുന്നു കോടതിയുടെ ചോദ്യം.

കേസിൽ വീണ്ടും വാദം കേൾക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. വിജിലൻസ് കോടതിയിൽ തിരിച്ചടി നേരിട്ടതിൽ പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ പുതിയ വാദങ്ങളുമായി മാത്യു കുഴൽനാടൻ രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് ഹർജി കോടതി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News