പെർത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടി താൻ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്നതിന്റെ സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ താരം വിരാട് കൊഹ്ലി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കുന്ന അഡ്ലെയ്ഡിൽ വിരാട് കോഹ്‍ലിയെ കാത്തിരിക്കുന്നത് ടെസ്റ്റിലെ ഒരു റെക്കോർഡാണ്.
ഡിസംബർ ആറിന് ആരംഭിക്കുന്ന അഡ‍്ലെയ്ഡിലെ രണ്ടാം ടെസ്റ്റ് പിങ്ക് ടെസ്റ്റാണ്. 23 റൺസ് കൂടി ഈ ടെസ്റ്റിൽ സ്കോർ ചെയ്താൽ പിങ്ക് ടെസ്റ്റിൽ 300 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമാകാൻ വിരാട് കൊഹ്ലിക്ക് സാധിക്കും. ഇതുവരെ കളിച്ച നാല് പിങ്ക് ബോൾ ടെസ്റ്റിൽ 277 റൺസാണ് കൊഹ്ലി നേടിയിട്ടുള്ളത്.
Also Read: ലങ്കാദഹനം പൂര്‍ണം; റെക്കോര്‍ഡ് വിജയവുമായി പ്രോട്ടീസ്, ഓസീസിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത്
2023 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് കൊഹ്ലി ടെസ്റ്റിൽ സെഞ്ച്വറി നേടുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ മോശം ഫോമിലായിരുന്ന താരത്തിനെതിരെ നിരവധി വിമർശനങ്ങളായിരുന്നു ഉയർന്നത്.
അഡ്ലെയിഡിലെ അടുത്ത ടെസ്റ്റ് വിജയം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് മുന്നേറ്റത്തിന് അത്യാവശമാണ്. മറ്റു ടീമുകളുടെ മത്സരഫലത്തിനെ ആശ്രയിക്കാതെെ ഫൈനൽ പ്രവേശനത്തിന് ഇന്ത്യ ഈ ടെസ്റ്റ് പരമ്പര 4-0 ത്തിന് സ്വന്തമാക്കണം.
Also Read: U- 19 ഏഷ്യാ കപ്പ് അയല്‍ പോരില്‍ പാക്കിസ്ഥാന് ജയം
അതേസമയം, പേസര്‍ ജോഷ് ഹേസല്‍വുഡിന്‍റെ പരുക്ക് ഒസ്ട്രേലിയൻ ക്യാമ്പിന് തിരിച്ചടിയാണ്. പെര്‍ത്ത് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹേസല്‍വുഡിന്‍റെ അഭാവം അഡ്‌ലെയ്ഡില്‍ ഓസീസിന് കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here