വര്‍ക്കലയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന

വര്‍ക്കലയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡിന്റെ
മിന്നല്‍ പരിശോധന. കടകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും പാചകത്തിനു ഉപയോഗിക്കുന്ന എണ്ണയും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും കണ്ടെത്തി.

നടയറ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്സ് കിച്ചന്‍, ടൗണ്‍ ഷെഫ് ഫുഡ് കോര്‍ട്ട്, ജവഹര്‍ പാര്‍ക്ക് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ത്തിക തട്ട് കട, കെ. ബി. ആര്‍ ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്

വൃത്തി ഹീനമായ അടുക്കളയിലാണ് ആഹാരം പാകം ചെയ്തു വരുന്നതെന്ന് ഉദ്യോഗസ്ഥര്‍
പരിശോധനയില്‍ കണ്ടെത്തി

നടയറ ജംഗ്ഷനില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന പൗള്‍ട്രി ഫാം, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അറവ് ശാലകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News