കോട്ടയം എസ്എംഇ കോളേജില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം ഗാന്ധിനഗറില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അജാസ് ഖാനാണ് മരിച്ചത്. ഗാന്ധിനഗര്‍ എസ്എംഇ കോളേജ് ഒന്നാംവര്‍ഷ എംഎല്‍ടി വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞദിവസം വൈകിട്ട് മുതലാണ് അജാസിനെ കാണാതായത്.

ALSO READ: കോട്ടയം എസ്എംഇ കോളജില്‍ നിന്നും കാണാതായ വിദ്യാർത്ഥിക്ക് വേണ്ടി പുഴയില്‍ തെരച്ചില്‍

പരീക്ഷ പ്രയാസമായിരുന്നതിനാല്‍ അജാസ് മനോവിഷമത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് പുഴയില്‍ ചാടിയതായി സംശയം തോന്നിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News