തമിഴ്‌നാട് ഉരുള്‍പൊട്ടല്‍; കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട് തിരുവണ്ണാമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. രാജ്കുമാര്‍, മീന, കുട്ടികളായ ഗൗതം, വിനിയ, മഹാ, ദേവിക, വിനോദിനി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരെല്ലാം ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. കുന്നിടിഞ്ഞ് കൂറ്റന്‍ പാറയും മണ്ണും വീണ് നിരവധി വീടുകള്‍ ഉരുള്‍പൊട്ടലില്‍ കഴിഞ്ഞ ദിവസം തകര്‍ന്നിരുന്നു.

ALSO READ: ‘വയ്യാതെ കിടന്നപ്പോള്‍ കാണാന്‍ വരുമെന്ന് പ്രതീക്ഷിച്ചത് നിന്നെ മാത്രമാണ്, പക്ഷേ നീ വന്നില്ല, ആ നടി എന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു’: ലാല്‍ജോസ്

ഏകദേശം ഇരുന്നൂറോളം രക്ഷാപ്രവര്‍ത്തകര്‍ ഒരു യന്ത്രങ്ങളുടെയും സഹായമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിവന്നത്. കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശക്തമായ പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. മണ്ണുമാന്തി യന്ത്രം പ്രദേശത്ത് എത്തിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയാണ് പ്രദേശത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ALSO READ: വിഴിഞ്ഞം തുറുമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവ് ; ഇളവ് നൽകില്ലെന്ന് കേന്ദ്രം

യന്ത്രങ്ങള്‍ എത്തിച്ച് വീടുകള്‍ക്ക് മുകളില്‍ വീണ പാറക്കല്ലുകള്‍ പൊട്ടിച്ച് അടര്‍ത്തി മാറ്റിയതിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News