‘തിരുത്തലാണ് ഉദ്ദേശിക്കുന്നത്; തെറ്റായ ഒരു പ്രവണതയും പാർട്ടിയിൽ ഉണ്ടാകില്ല’: എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master

തിരുത്തലാണ് പാർട്ടി ഉദ്ദേശിക്കുന്നത്, തെറ്റായ ഒരു പ്രവണതയും പാർട്ടിയിൽ ഉണ്ടാകില്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തിരുത്തൽ പ്രക്രിയ പാർട്ടി നടത്തിക്കൊണ്ടിരിക്കുമെന്നും സ്വയം വിമർശനവും, വിമർശനവുമാണ് പാർട്ടിയെ തിരുത്താനുള്ള മാർഗം. ഇത് മറ്റൊരു പാർട്ടിക്കുമില്ല എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തിരുവനന്തപുരത്ത് സി പി ഐ എം പാളയം ഏരിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാർട്ടിക്കുള്ളിൽ തിരുത്തൽ വേണം. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന നിലപാടുകൾ കരുനാഗപ്പള്ളിയിലുണ്ടായി. കൃത്യമായ ദിശാബോധത്തോടെ സമ്മേളനം നടത്താൻ കഴിയാത്ത അവസ്ഥ കരുനാഗപ്പള്ളിയിൽ ഉണ്ടായി. വിമർശനത്തിൽ ഞങ്ങൾക്ക് അത്ഭുതമില്ല. മുഖ്യമന്ത്രിക്കെതിരെ വരെ വിമർശനം ഉയർന്നു. ഇതുയർത്തി പിടിച്ച് ചില വലതു പക്ഷ മാധ്യമങ്ങൾ വാർത്ത നൽകി.

Also read: 2025 വർഷത്തെ കലണ്ടർ പുറത്തിറക്കി കേരള ബാങ്ക്

വിമർശനങ്ങൾക്ക് മേൽകമ്മിറ്റി മറുപടി നൽകി. എന്നാൽ ഇത് മനോരമയും മാതൃഭൂമിയും പറയുന്നില്ല. ജനാധിപത്യത്തിൽ കേന്ദ്രീകരിച്ച്, ശരിയായ വകതിരിവോടെയെല്ലാമാണ് ചർച്ച നടക്കുന്നത്. മുഖ്യമന്ത്രി മുതൽ പാർട്ടി സെക്രട്ടറിയെ വരെ വിമർശിക്കും. ഈ വിമർശനത്തിലൂടെയാണ് പാർട്ടി വളരുക. വിമർശനത്തെയും സ്വയം വിമർശനത്തെയും തള്ളികളയുന്ന ഒരു നിലപാടുമില്ല. ബൂർഷ്വാ മാധ്യമങ്ങളുടെ പ്രചാരവേലയിൽ അത്ഭുതമില്ല.
വിമർശനം ഉന്നയിക്കാൻ പാർട്ടി അംഗങ്ങൾക്ക് അവകാശമുണ്ട്. വിമർശനം ആകാശത്ത് നിൽക്കുകയല്ലെന്ന് മാധ്യമങ്ങൾ കാണണം. അവസാന വാക്ക് പാർട്ടി നേതൃത്വത്തിന്റേതാണ്’- എം വി ഗോവിന്ദൻ മാസ്റ്റർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News