കര്‍ണാടകയില്‍ ഭൂമി കൈമാറ്റക്കേസ് ഉള്‍പ്പെടെ ഉയര്‍ത്തി കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി മുന്നോട്ടു പോയിക്കൊണ്ടിരുന്ന ബിജെപിക്ക് ഇരുട്ടടിയായി ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. ബിജെപിയുടെ ഭരണകാലത്ത് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ആയിരം കോടിയുടെ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് ഉന്നതാധികാര സമിതി പരിശോധിക്കാന്‍ ഒരുങ്ങുകയാണ്.
ALSO READ: ഒടുവിൽ ബോയിങ് സ്റ്റാർ ലൈനർ ഭൂമിയിൽ തിരിച്ചെത്തി, സുനിതയും വിൽമോറും ഇല്ലാതെ…
13000 കോടിയുടെ ഉപകരണങ്ങളാണ് വാങ്ങിയത്. ഇതില്‍ ആയിരം കോടിയുടെ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്നും കുറ്റക്കാര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ജുഡീഷ്യല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് ഉപകരണങ്ങളും മരുന്നുകളുമടക്കം വാങ്ങിയതിന്റെ മിക്ക ഫയലുകളും അപ്രത്യക്ഷമായിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിട്ടുണ്ട്.
45 രൂപയുടെ മാസ്‌കിന് 485 രൂപ, 10,000 കിടക്കകള്‍ക്ക് 20,000 രൂപ വാടക നല്‍കിയെല്ലാമാണ് കോടികളുടെ തട്ടിപ്പ് നടന്നതെന്നാണ് ആരോപണം ആദ്യം ഉയര്‍ന്നത്. ് ബിജെപി എംഎല്‍എ തന്നെയായിരുന്നു ആരോപണം ഉന്നയിച്ചതും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here