കോഴ കേസ്; സൈബി ജോസിന്റെ സഹപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തി

ജഡ്ജിമാര്‍ക്ക് കോഴ നല്‍കാനെന്ന പേരില്‍ അഡ്വക്കേറ്റ് സൈബി ജോസ് പണം വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരാതിക്കാരായ അഭിഭാഷകരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. കേസില്‍ പ്രതിയായ അഡ്വക്കേറ്റ് സൈബി ജോസിനെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തുടര്‍ നടപടികള്‍.

Also Read: സൗന്ദര്യം പോരാ എന്നുപറഞ്ഞ് പീഡനം; യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സൈബിക്കൊപ്പം മുന്‍പു ജോലി ചെയ്തു വന്ന അഭിഭാഷകന്‍ തോഷിന്റെ മൊഴിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് രേഖപ്പെടുത്തിയത്. പരാതിയുമായി രംഗത്തെത്തിയ മറ്റ് അഭിഭാഷകരുടെ മൊഴി വരും ദിവസങ്ങളില്‍ ഇ ഡി ശേഖരിക്കും. സാമ്പത്തിക ഇടപാടുകള്‍നടന്നിട്ടുണ്ടെന്നതിനാലാണ് ഇ ഡി കേസില്‍ അന്വേഷണം തുടങ്ങിയത്. നിലവില്‍ സൈബി ജോസിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News