ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ അഴിമതി; വിവരാവകാശ രേഖയുടെ പകർപ്പ് കൈരളി ന്യൂസിന്

ബിജെപി ഭരിക്കുന്ന ചെങ്ങന്നൂർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ അഴിമതി. വിവരാവകാശ രേഖകൾ പ്രകാരം മൂന്നു കോടിയിലധികം രൂപയുടെ തട്ടിപ്പ് ആണ് ഇവിടെ നടന്നിരിക്കുന്നത്.28 കോടി രൂപ കാണാനില്ലെന്ന് വിവരാവകാശ രേഖയിൽ പറയുന്നു.ചെങ്ങന്നൂരിലെ പൊതുപ്രവർത്തകനായ രമേശ് ബാബുവാണ് വിവരാവകാശ രേഖ പുറത്തുകൊണ്ടുവന്നത്.

ALSO READ:ഗഗൻയാന്റെ വിക്ഷേപണ പരീക്ഷണങ്ങൾക്ക് ഇന്ന് തുടക്കം

തട്ടിപ്പ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ പൊലീസിൽ വിവരം അറിയിക്കാത്തതും ഗുരുതരമായ വീഴ്ചയാണ്.നിക്ഷേപകരായ 29 പേരുടെ വ്യാജമായി വായ്പയെടുത്തു. വിവരാവകാശത്തിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. സാലറി സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉപയോഗിക്കുകയും ഒരു വസ്തുവിന്റെ ആധാരം വെച്ച് 10 വായ്പകൾ എടുക്കുകയൂം ചെയ്തതായും കണ്ടെത്തി.

ALSO READ:പലസ്തീനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 24 മണിക്കൂറിൽ ആക്രമണം നടന്നത് 100 ഇടങ്ങളിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News