അഴിമതി കുറഞ്ഞാൽ മാത്രം പോരാ, ഇല്ലാതാക്കണം: മുഖ്യമന്ത്രി

അഴിമതി കുറഞ്ഞാൽ മാത്രം പോരാ, ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ സ്മാർട്ട് മൊബൈൽ ആപ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻ്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. വിവര സാങ്കേതിക വിദ്യ വികസിച്ച കാലത്ത് കൂടുതൽ മാറ്റങ്ങൾ ജനം ആഗ്രഹിക്കുന്നിടത്താണ് കെ സ്മാർട്ടിൻ്റെ വരവ്. ചില പ്രത്യേക ആളുകൾക്കdടയിൽ ഇതൊരു അവകാശമായി മാറുകയാണ്. ജനങ്ങൾക്ക് പ്രയാസമില്ലാതെ സേവനം ലഭ്യമാക്കണം. അതിനായി അനാവശ്യമായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: അതിരുകൾ ഭേദിച്ച ‘അതിരുകൾക്കുമപ്പുറം’; സൈനുദ്ദീൻ കൈനിക്കരയുടെ നോവലിനെ പ്രശംസിച്ച് കെ ടി ജലീൽ എംഎൽഎ

ക്രിസ്മസ് തന്നെ ആഘോഷിക്കേണ്ടതില്ലെന്ന് പോപ്പ് പറഞ്ഞത് ഈ ഘട്ടത്തിൽ ഓർക്കേണ്ടതാണ്. ഉണ്ണിയേശു പിറന്ന ബത്ലഹേമിൽ ഇത്തവണ ക്രിസ്മസ് ഇല്ല. അവിടെയാണ് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ മരിച്ചത്. ലോകത്തെ പ്രത്യേക സാഹചര്യം ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read: റിപ്പബ്ലിക്ക് ദിന പരിപാടി; കേരളത്തിന്റെ നിശ്ചല ദൃശ്യം നിഷേധിച്ച് കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News