കേരളത്തിലെ നിരത്തുകളെ തീ പിടിപ്പിക്കാൻ കൊർവെറ്റ് സ്റ്റിംഗ്‌റേ സി8 എത്തുന്നു

ഇന്ത്യയിലെ ആദ്യത്തെ കൊർവെറ്റ് സ്റ്റിംഗ്‌റേ സി8 സൂപ്പർകാർ കേരളത്തിലേക്ക് എത്തുന്നു. എൻആർഐ ബിസിനസ്സ് മാനും ആക്‌സിസ് ഗ്രൂപ്പ് സിഇഒയുമായ ഡോ. നിതിൻ രവീന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ള കാറാണ് കേരളത്തിൽ എത്തുന്നത്. ലോകമെമ്പാടുമുള്ള കാർ പ്രേമികളുടെ മനസ്സു കീഴടക്കിയ വാഹനമാണ് കൊർവെറ്റ് സ്റ്റിംഗ്‌റേ. സെപ്റ്റംബർ ആദ്യവാരത്തോടെ ആണ് സൂപ്പർ കാർ കേരളത്തിന്റെ മണ്ണിൽ എത്തുന്നത് . അതേസമയം , ഇന്ത്യൻ നിരത്തുകളിലും വാഹനം ആദ്യമായിട്ട് ആണ് എത്തുന്നത്.
ശക്തിയുടെയും കൃത്യതയുടെയും പ്രതീകം

കോർവെറ്റ് സ്റ്റിംഗ്‌റേ സി8 കേവലം ഒരു സ്പോർട്സ് കാർ മാത്രം അല്ല; ശക്തിയുടെയും കൃത്യതയുടെയും പ്രതീകം കൂടിയാണ് ഈ വാഹനം . പെർഫോമൻസ് പാക്കേജുകളോടുകൂടി സജ്ജീകരിച്ചിരിക്കുന്ന കൊർവെറ്റ് സ്റ്റിംഗ്‌റേ സി8, 6200 സിസി വി8 എഞ്ചിനോടുകൂടി, 670 ഹോഴ്സ്‌പവർ, 828 പൗണ്ട്-ഫീറ്റ് ടോർക്ക് എന്നിവ നൽകുന്നു. 3,670 പൗണ്ട് ഭാരമുള്ള സൂപ്പർ കാർ, 0 മുതൽ 100 കിമീ വരെ 2.6 സെക്കൻഡിനുള്ളിൽ വേഗത കൈവരിക്കും. വാണിജ്യ വിപണിയിൽ ഏറ്റവും വേഗത്തിലും ശക്തിയുള്ള സൂപ്പർകാറുകളിൽ ഒന്നായി ഇതിനെ സ്ഥാനപ്പെടുത്തുന്നു.

ALSO READ : ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സിയുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ വിഴിഞ്ഞത്ത്

മസ്‌കറ്റ്, ഒമാനിൽ നിന്ന് സൂപ്പർകാർ ഷിപ്പുചെയ്യുകയും ഉടനെ തന്നെ കൊച്ചിയിൽ എത്തുകയും ചെയ്യും. ഇന്ത്യയിലേക്ക് ഒരു സൂപ്പർകാർ ഇതാദ്യമായല്ല ഡോ. നിതിൻ കൊണ്ടുവരുന്നത്. മുമ്പ് അദ്ദേഹം ഇന്ത്യയിൽ ആദ്യമായി ലോട്ടസ് ഇലൈസ് സൂപ്പർചാർജ്ഡ് ഇദ്ദേഹം കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതും ഇന്ത്യയിലെ കാർ പ്രേമികൾക്ക് പുതിയ അനുഭവമായിരുന്നു.തിരുവനന്തപുരം സ്വദേശി കൂടിയായ ഡോ. നിതിൻ രവീന്ദ്രൻ നായർ, ഈ നീക്കത്തിലൂടെ, തന്റെ വ്യക്തിഗത ബ്രാൻഡ് വളർത്തുന്നതുമാത്രമല്ല, ഇന്ത്യയിലെ കാർവിപണി രംഗത്ത് ലക്ഷ്വറിയും പെർഫോമൻസും പുതിയ തലത്തിലേക്ക് ചർച്ച കൊണ്ടുവരാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News