കോസ്മെറ്റിക് സര്‍ജറി വിനയായി; ബ്രസീലിയൻ ഗായികയ്ക്ക് ദാരുണാന്ത്യം

ഇന്നത്തെക്കാലത്ത് വളരെ പരിചിതമായ ഒരു വാക്കാണ് കോസ്മെറ്റിക് സര്‍ജറി. ധാരാളം ആളുകൾ ധൈര്യപൂർവം കോസ്‌മെറ്റിക് സർജറിയിലേക്ക് കടക്കുന്നുണ്ട്. മുൻപൊക്കെ മുഖത്ത് ഗുരുതര പരിക്കേറ്റവരും സെലിബ്രിറ്റികളുമൊക്കെയായിരുന്നു കോസ്മെറ്റിക് സര്‍ജറി തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ ആ സാഹചര്യമെല്ലാം മാറി. സാമ്പത്തികശേഷിയുള്ള ആര്‍ക്കും കോസ്മെറ്റിക് സര്‍ജറിയെക്കുറിച്ച് ചിന്തിക്കാമെന്ന രീതി വരെ എത്തി.

Also Read; “അദ്ദേഹത്തിന് നയപ്രഖ്യാപനം വായിക്കാൻ സമയമില്ല, ഒന്നര മണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ട്”; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ച് മുഖ്യമന്ത്രി

മെഡിക്കൽ ആവശ്യങ്ങളേക്കാൾ സൗന്ദര്യ വർധനം എന്ന ഉദ്ദേശത്തോടെ കോസ്മെറ്റിക് സര്‍ജറികള്‍ ചെയ്യുന്ന അവസ്ഥയാണിപ്പോൾ. ഇത്തരം സര്‍ജറികൾ കൂടുതലാളുകൾ തെരഞ്ഞെടുത്തതോടെ ഇതിന്റെ ചെലവ് കുറക്കാനും കാരണമായി. കോസ്മെറ്റിക് സര്‍ജറികള്‍ വ്യാപകമായതിനൊപ്പം തന്നെ ഇതിന്‍റെ സങ്കീര്‍ണതകളും വര്‍ധിച്ചിട്ടുണ്ട്. കോസ്മെറ്റിക് സര്‍ജറികളിലുണ്ടായ പിഴവുമൂലം ജീവൻ തന്നെ നഷ്ടപ്പെട്ടരുണ്ട്. സെലിബ്രിറ്റികളുടെ കാര്യങ്ങൾ മാത്രം നാം അറിയുന്നു എന്ന് മാത്രം.

Also Read; നിതീഷ് കുമാര്‍ രാജിവച്ചേക്കും; ബിജെപി പിന്തുണയില്‍ പുതിയ മന്ത്രിസഭ

സമാനമായ രീതിയിൽ കോസ്മെറ്റിക് സര്‍ജറിക്ക് പിന്നാലെ ബ്രസീലിയൻ ഗായിക മരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 42-കാരിയായ ഡാനി ലീ എന്ന പോപ് ഗായികയാണ് മരിച്ചത്. സൗന്ദര്യം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഡാനി ലീ സർജറിക്ക് വിധേയായത്. വയറില്‍ നിന്നും പൃഷ്ടഭാഗത്ത് നിന്നും കൊഴുപ്പ് നീക്കം ചെയ്യുക, സ്തനങ്ങള്‍ ചെറുതാക്കുക എന്നതൊക്കെയായിരുന്നു ഡാനി ലീയുടെ ലക്ഷ്യം. കൊഴുപ്പ് നീക്കം ചെയ്യാനുള്ള ‘ലിപ്പോസക്ഷൻ’ സര്‍ജറിക്കിടെ ആരോഗ്യനില വഷളായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശേഷം ഉടനെ അടിയന്തര ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News