എന്തൊക്കെ ചെയ്തിട്ടും ചുമ മാറുന്നില്ലേ? ; എങ്കിൽ ഈ ഒറ്റമൂലി ഒന്ന് പരീക്ഷിച്ചു നോക്കൂ

ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കാലാവസ്ഥ വ്യതിയാനം. എപ്പോൾ മഴ പെയ്യും, എപ്പോ വെയിൽ വരും എന്നൊന്നും പറയാൻ കഴിയില്ല. അത്തരത്തിലാണ് കാലാവസ്ഥയിലുള്ള മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനം കൊണ്ട് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഈ ലോകത്ത് ഉണ്ടാകുന്നത് . അതിൽ മനുഷ്യരെ സംബന്ധിച്ച് ഏറ്റവും വലിയ ബുദ്ധിമുട്ട് രോഗങ്ങളുടെ കടന്നു വരവ് ആണ്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് അസുഖങ്ങൾ വന്ന് കൊണ്ടേയിരിക്കും. ഇതിൽ പ്രധാനമായും വരുന്ന രോഗമാണ് ചുമ. ചുമ പിടിപെട്ടാൽ, പെട്ടെന്ന് മാറുക കുറച്ച് പണിയാണ് എന്ന് തന്നെ പറയാം. പ്രത്യേകിച്ച് തൊണ്ട കുത്തിയുള്ള ചുമ. അത്തരം ചുമ ആണ് പിടികൂടുന്നതെങ്കിൽ പിന്നെ അത് നിയന്ത്രിക്കാൻ കുറച്ച് പണിപ്പെടും. മരുന്നുകൾ നിരവധി മാറി കുടിച്ചിട്ടും ശമിക്കാത്ത ചുമ മാറുവാൻ ചില ഒറ്റമൂലികൾ ഉണ്ട്.

ALSO READ : നടക്കാൻ പോയാൽ കൊള്ളാമെന്നുണ്ട്… പക്ഷേ സമയം കിട്ടുന്നില്ല… അതല്ലേ പ്രശ്നം? ഇനി എളുപ്പത്തിൽ പരിഹരിക്കാം

അതിൽ ആദ്യത്തേത് ഇളം ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുക എന്നതാണ്. അത് ചുമയ്ക്ക് വലിയ ആശ്വാസം നൽകും. മാത്രമല്ല ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും. ചൂടുവെള്ളം കൂടാതെ സൂപ്പുകൾ, ചുക്ക് കാപ്പി ഇവയെല്ലാം തൊണ്ടയിലെ അസ്വസ്ഥതയും വരണ്ട ചുമയും അകറ്റാൻ സഹായിക്കും. മറ്റൊന്ന് ഇഞ്ചിവെള്ളം കുടിക്കുന്നതാണ്. ഇഞ്ചി വെള്ളം രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കും. ഒപ്പം ശ്വസനനാളത്തിലടിഞ്ഞ കഫം അകറ്റാനും സഹായിക്കും. ചുമ അകറ്റി പേശികളെ വിശ്രാന്തിയിലാക്കാനും ഇഞ്ചിവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഒരിഞ്ചു നീളമുളള ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കാവുന്നതാണ്. ചുമ മാറാനുള്ള മറ്റൊരു ഒറ്റമൂലി തേൻ ആണ്. തൊണ്ടയിലെ അസ്വസ്ഥതയും ചുമയും അകറ്റാൻ മികച്ചതാണ് തേൻ. തേനിന് ആന്റി മൈക്രോബിയൽ ആന്റി ഇൻഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ബാക്ടീരിയൽ വൈറൽ അണുബാധകളെ അകറ്റുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News