ബ്യൂട്ടിപാര്‍ലര്‍ ഉടമയെ കള്ളകേസില്‍ കുടുക്കിയ സംഭവം. എക്‌സൈസ് ഇന്‍സ്പെക്ടറായ സതീഷനെ സസ്‌പെന്‍ഡ് ചെയ്തു. വ്യാജ കേസ് ചമയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ കൂട്ട് നിന്നു എന്നതാണ് കുറ്റം.
പന്ത്രണ്ട് എല്‍എസ്ഡി സ്റ്റാമ്പുകളുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നായരങ്ങാടി സ്വദേശി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിയെ ഫെബ്രുവരി 27നാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ ഷീലയില്‍ നിന്ന് എക്‌സൈസ് സംഘം അന്ന് പിടിക്കൂടിയത് എല്‍എസ്ഡി സ്റ്റാമ്പുകളല്ല എന്ന പരിശോധന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.
ചാലക്കുടി എക്‌സൈസ് പിടികൂടിയ കേസ് പിന്നീട് എക്‌സൈസ് ക്രൈംബ്രാഞ്ച് എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷിച്ചത്. പിടികൂടിയ സമയത്തുതന്നെ സംശയമുള്ളവരെ പറ്റി അന്വേഷണ സംഘത്തെ ധരിപ്പിച്ചെങ്കിലും ഇവരെ ചോദ്യം ചെയ്യുകയോ സ്റ്റാമ്പുകള്‍ എവിടെ നിന്നാണ് കിട്ടിയതെന്നതിന്റെ തുടരന്വേഷണമോ നടന്നിട്ടില്ല എന്നാണ് ഷീലയുടെ ആരോപണം. കേസിന്റെ ഭാഗമായി നടപടി നേരിട്ട് ഷീല 72 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here