തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു

തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകളില്‍ പ്രസിഡന്റ് ത്വയിപ് ഉര്‍ദുഗാന് തന്നെയാണ് മുന്‍തൂക്കം. പക്ഷേ, വോട്ടുകള്‍ എണ്ണുന്തോറും പ്രതിപക്ഷ നേതാവ് കെമാല്‍ കിരിച്ച്ദരോലു കയറി വരികയാണ്. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ടുകള്‍ നേടാനായില്ലെങ്കില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ രണ്ട് പേര്‍ മെയ് 28ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഏറ്റുമുട്ടും.

ഉര്‍ദുഗാന്‍ ഇസ്താംബുളില്‍ വോട്ട് ചെയ്തപ്പോള്‍ അങ്കാറയിലായിരുന്നു കിരിച്ച്ദരോലുവിന്റെ വോട്ട്. രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ പോള്‍ ചെയ്ത വോട്ടുകള്‍ 20 വര്‍ഷത്തെ ഉര്‍ദുഗാന്‍ യുഗം അവസാനിപ്പിക്കും എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News