വോട്ടെണ്ണലിന് സജ്ജം; തിരിച്ചുവരുമെന്നുറച്ച് ഇന്ത്യ സഖ്യം, ജനവിധി അറിയാന്‍ രാജ്യം!

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം. എക്‌സിറ്റ് പോള്‍ ഫലം എന്‍ഡിഎ സഖ്യത്തിന് അനുകൂലമാണെങ്കിലും 295 സീറ്റുകള്‍ നേടുമെന്ന ഉറച്ച വിശ്വാസമാണ് ഇന്ത്യ സഖ്യം മുന്നോട്ടു വയ്ക്കുന്നത്. അതേസമയം ചരിത്രവിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം. എണ്‍പത് ദിവസത്തോളം നീണ്ടുനിന്ന വോട്ടിംഗ് പ്രക്രിയ്ക്ക് ശേഷം രാജ്യം ആര് ഭരിക്കുമെന്ന ചോദ്യത്തിനുത്തരം ഇന്ന് ലഭിക്കും.

ALSO READ:  വിവിധ ജില്ലകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് വിദഗ്ദര്‍ അടക്കം കരുതുമ്പോഴും അവരുടെ വിജയത്തിളക്കം എത്രമാത്രമാകുമെന്നത് എത്ര പുതിയ സീറ്റുകള്‍ ലഭിക്കുമെന്നത് നിര്‍ണായകമാണ്.

സാധാരണയായി തെരഞ്ഞെടുപ്പ് ഫലം എന്തായാലും അംഗീകരിക്കുന്ന നിലപാടാണ് എല്ലാ പാര്‍ട്ടികളും സ്വീകരിക്കാറുള്ളത് എന്നാല്‍ ഇത്തവണ വ്യത്യസ്തമായി ഇലക്ഷന്‍ കമ്മിഷനെ വരെ ചോദ്യം ചെയ്യുന്ന നിലപാട് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുകയും ആശങ്കകള്‍ നേരിട്ട് അറിയിക്കുകയും ചെയ്തു.

ALSO READ: ‘മദ്യം കഴിക്കാതെ ലഹരി തലക്ക് പിടിക്കുന്നു, നാവ് കുഴയുന്നു’, പരിശോധനയിൽ 50 കാരിയുടെ കുടൽ ആൽക്കഹോൾ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തൽ; അപൂർവ രോഗാവസ്ഥ

ഇത്തവണ വന്‍ വിജയം നേടാന്‍ കഴിഞ്ഞാല്‍ ഇന്ത്യ സഖ്യത്തെ നയിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് അത് വലിയൊരു പൊന്‍തൂവലായിരിക്കും. ഇത്തവണത്തെ ഫലം ശരത് പവാര്‍, ഉദ്ദവ് താക്കറേ എന്നീ നേതാക്കള്‍ക്ക് നിര്‍ണായകമാണ്. ബിജെപി സഖ്യത്തിനെതിരെ ശക്തമായ മത്സരമാണ് ഇവര്‍ കാഴ്ചവെച്ചതെന്ന ആത്മവിശ്വാസമാണ് ഉള്ളത്.

മാത്രമല്ല കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, ഭൂപേന്ദ്ര യാദവ്, സര്‍ബാനന്ദ സോനാവാള്‍, ധര്‍മേന്ദ്ര പ്രധാന്‍, ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍, ബിജെപി മുഖ്യമന്ത്രിമാരായ ശിവരാജ് സസിംഗ് ചൗഹാന്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിംഗ്, ഭൂപേഷ് ബാഗേല്‍ എന്നിവര്‍ക്കെല്ലാം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്.

ALSO READ: തൃശൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം; അഞ്ച് പവൻ സ്വർണം കവർന്നു

വാരണാസിയില്‍ നിന്നും വീണ്ടും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശേഷം അമിത്ഷാ, രാജ്‌നാഥ് സിംഗ്, എന്നിവരും മത്സരരംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk