ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍, ബ്ലെച്ച്ലി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച് ഇന്ത്യയും

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ ഐ) മൂലമുണ്ടാകുന്ന അപകടങ്ങളെ തരണം ചെയ്യാനുള്ള ബ്ലെച്ച്ലി പ്രഖ്യാപനത്തിൽ ഒപ്പുവെച്ച് ഇന്ത്യ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ. നവംബർ ഒന്നിന് യുകെയിലെ ബക്കിങ്ഹാംഷയറിലെ ബ്ലെച്‌ലി പാര്‍ക്കില്‍ നടന്ന ആദ്യ എഐ സേഫ്റ്റി സമ്മിറ്റിലാണ് ഇന്ത്യ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ ഒപ്പുവെച്ചത്. ഇന്ത്യയുടെ പ്രതിനിധിയായി കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു.

എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പല പ്രവർത്തനങ്ങളും നടത്താനാകുമെന്ന കണ്ടത്തലിനോടൊപ്പം  അതിന്‍റെ അപകടസാധ്യതകളും ചർച്ചചെയ്യാൻ രാജ്യങ്ങൾ തയ്യാറായി.

മനുഷ്യരുടെ ഓൺലൈൻ മേഖലയിലെയും അല്ലാതെയുമുള്ള പ്രവർത്തനങ്ങളിലെല്ലാം വലിയ മാറ്റം കൊണ്ട് വരൻ എഐക്ക് സാധിക്കും, അത്രയധികം വിപുലമായ ഒരു മേഖലയായതിനാൽ  അതിന്‍റെ മനഃപൂർവമായുള്ള ദുരുപയോഗത്തിലും സാങ്കേതിക തകരാറിനുമുള്ള സാധ്യതകളും ഏറെയാണ്. ഇത് മനസിലാക്കിയാണ്  തടയാനുള്ള സമഗ്ര നീക്കത്തിൽ പല ലോക രാജ്യങ്ങളും പങ്കു ചേർന്നത്.

ALSO READ:  തൃശൂരില്‍ സുരേഷ് ഗോപി മലമറിക്കാന്‍ പോകുന്നില്ല; ആഞ്ഞടിച്ച് എം എം വര്‍ഗീസ്

വിവരസാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കനുസ്യൂതമായി നയതന്ത്ര നിയമങ്ങളിൽ സഹകരണം ഉറപ്പുവരുത്താനും രാജ്യങ്ങൾ തമ്മിൽ ധാരണയായി. എഐയുടെ സാദ്ധ്യതകൾ തിരിച്ചറിയുന്നതിനൊപ്പം അതിന്‍റെ അപകടങ്ങളും തിരിച്ചറിയാനുള്ള വിവരസാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനും തീരുമാനമായി. എ ഐ എല്ലാ മനുഷ്യർക്കും ഉപയോഗപ്രദമാകാനുള്ള തരത്തിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും പ്രഖ്യാപനനത്തിൽ അഭിപ്രായമുയർന്നു.

ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചിലി, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്‍ഡൊനീഷ്യ, ഐയര്‍ലന്‍ഡ്, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍, കെന്യ, കിങ്ഡം ഓഫ് സൗദി അറേബ്യ, നെതര്‍ലണ്ട്, നൈജീരിയ, ഫിലിപ്പീന്‍സ്, കൊറിയ, റുവാണ്ട, സ്‌പെയ്ന്‍, സ്വിറ്റ്‌സര്‍ലണ്ട്, തുര്‍ക്കി, യുക്രൈന്‍, യുഎഇ, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണ് ബ്ലെച്‌ലി പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്.

ALSO READ: നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല; ദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News