യുഎഇ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാൻ കഴിയുന്ന രാജ്യങ്ങൾ

യു എ ഇ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്. സാധാരണ ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ യുഎഇ ലൈസൻസ് ഉപയോഗിക്കാവുന്നതാണ്.ഇത് കൂടാതെ പോർച്ചുഗൽ ചൈന, ഹംഗറി, ഗ്രീസ്, അമേരിക്ക, ഉക്രെയ്ൻ തുടങ്ങി മറ്റു ചില രാജ്യങ്ങളിലും ഇതിന് അനുമതി നൽകിയിട്ടുണ്ട്.

ALSO READ:ത്രിപുര ഉപതിരഞ്ഞെടുപ്പ്: ഇടത് പാർട്ടികൾ വോട്ടെണ്ണൽ ബഹിഷ്ക്കരിക്കും

ആഭ്യന്തര മന്ത്രാലയത്തിന് ഓൺലൈൻ സേവനമായ ‘മർഖൂസ്’ ഉപയോഗപ്പെടുത്തി യു എ ഇ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാവുന്ന മറ്റു രാജ്യങ്ങളുടെ പേരുകളും കണ്ടെത്താവുന്നതാണ്.എന്നാൽ, യു എ ഇ ലൈസൻസ് പല രാജ്യങ്ങളിലും സന്ദർശന വിസയിൽ ആയിരിക്കുമ്പോൾ മാത്രമേ ഉപയോഗിക്കാൻ അനുമതി നൽകു. ഈ പട്ടികയിൽ പെടാത്ത ഒരു രാജ്യത്തേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ, ഒരു ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ. യു എ ഇയിൽനിന്ന് ഇന്റർനാഷണൽ, ലൈസൻസിന് അപേക്ഷിക്കണമെങ്കിലും, യുഎഇയുടെ പ്രാദേശിക ഡ്രൈവിങ് ലൈസൻസ് സ്വന്തമായി വേണം.

ALSO READ:ഡീസലടിച്ചശേഷം ജീവനക്കാരനെ കബളിപ്പിച്ച് കടന്നുകളഞ്ഞ് യാത്രക്കാർ

ഏതൊക്കെ സ്ഥാപനങ്ങൾ വഴിയാണ് ഇതിനു അപേക്ഷിക്കണം എന്ന് യുഎഇ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നുണ്ട്.ഓട്ടോമൊബൈൽ ആൻഡ് ടൂറിംഗ് ക്ലബ് ഓഫ് യു എ ഇ ,
ദുബായിലെ ആർടിഎ ഓഫീസുകൾ,എമിറേറ്റ്സ് പോസ്റ്റ് ഓഫീസുകൾ,ഷെയ്ഖ് സായിദ് റോഡിലെ Dnata ഓഫീസ്,ATCUAE-യുടെ അഫിലിയേറ്റ് അംഗങ്ങൾ,ഐട്യൂൺസിലും ഗൂഗിൾ പ്ലേയിലും ലഭ്യമായ MOI UAE ആപ്പ് വഴി എല്ലാം ഇതിനു അപേക്ഷിക്കാം.170 ദിർഹവും കൂടാതെ അഞ്ച് ശതമാനം വാറ്റുമാണ് ഇതിനുള്ള ചെലവ്.കൂടാതെ ഇങ്ങനെ ലഭിക്കുന്ന ഡ്രൈവിങ് പെർമിറ്റിന് ഒരു വർഷത്തേക്ക് മാത്രമേ സാധുതയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News