രാജ്യം ഇന്ന് ഹോളി ആഘോഷിക്കും. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷം. പരസ്പരം ചായങ്ങള്‍ തേച്ചും വര്‍ണ്ണങ്ങള്‍ വാരിവിതറിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ഹോളി ആഘോഷിക്കും. ഹോളിക എന്ന രാക്ഷസനെ ചുട്ടുകൊല്ലുന്നതിനെ സൂചിപ്പിക്കുന്ന ഹോളിക ദഹന്‍ എന്ന ചടങ്ങ് കഴിഞ്ഞദിവസം രാത്രി ആചരിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹോളി ദിനത്തില്‍, ചുവപ്പ്, കുങ്കുമം, മഞ്ഞ, പച്ച, നീല തുടങ്ങി വിവിധ നിറങ്ങളാണ് ആളുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.ഹോളി ദിനത്തിലെ ആഘോഷങ്ങളെ രംഗ്വാലി ഹോളി എന്നാണ് അറിയപ്പെടുന്നത്.
ALSO READ: സ്വന്തം കൃഷിത്തോട്ടം പരിചയപ്പെടുത്തി ഗൗരീശങ്കരത്തിലെ നായകൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here