പുതുവത്സര ആഘോഷങ്ങളിലേക്ക് രാജ്യം; ഉത്തരേന്ത്യയില്‍ ശൈത്യവും മൂടല്‍ മഞ്ഞും രൂക്ഷം

ഉത്തരേന്ത്യയില്‍ ശൈത്യവും മൂടല്‍ മഞ്ഞും രൂക്ഷമാവുകയാണ്. അതിശൈത്യത്തിലും പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. പാര്‍ലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ദില്ലിയിലെ പല മേഖലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

READ ALSO:വിദ്യാര്‍ത്ഥികളുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നതാണ് മോദിയുടെ പുതിയ വിദ്യാഭ്യാസ നയം: സീതാറാം യെച്ചൂരി

ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി 9 മണിക്ക് ശേഷം ഇന്ത്യ ഗേറ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോനോട്ട് പ്ലേസ്, ഹോസ് കസ്, കുത്തബ് മിനാര്‍ തുടങ്ങി ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളിലെല്ലാം കൂടുതല്‍ സേനയെ വിന്യസിച്ചു. മദ്യപിച്ച് വാഹനമോടിച്ചാല്‍ കടുത്ത ശിക്ഷയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

READ ALSO:സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

അതേസമയം മൂടല്‍ മഞ്ഞ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനജീവിതം ദുസ്സഹമാക്കി. ദില്ലി, ഹരിയാന, രാജസ്ഥാന്‍, ചണ്ഡീഗഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മൂടല്‍ മഞ്ഞ് അതിരൂക്ഷം. ദില്ലിയിലേക്ക് എത്തേണ്ട പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകി. ട്രെയിനുകള്‍ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. 23 ട്രെയിനുകള്‍ വൈകിയതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും മൂടല്‍ മഞ്ഞ് ബാധിച്ചു. ദില്ലിയില്‍ വായു മലിനീകരണം കൂടുതല്‍ രൂക്ഷമായി. 400 മുകളിലാണ് വായു ഗുണനിലവാര സൂചിക. മൂടല്‍ മഞ്ഞ് കനത്തതോടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News