2024 ല്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ച് അബുദാബി. ഓണ്‍ലൈന്‍ ഡാറ്റ ബേസ് കമ്പനി നമ്പിയോ പുറത്തുവിട്ട പട്ടികയിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ പട്ടികയിൽ ആണ് അബുദാബി ഒന്നാമതായത്.
ALSO READ: മണിപ്പൂരില്‍ സംഘര്‍ഷം; തലസ്ഥാനമായ ഇന്‍ഫാലിന്റെ ഭരണം പിടിച്ച് മെയ്തി തീവ്രവിഭാഗം
2017 മുതല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അബുദാബി. 86.8 പോയിന്റ് ആണ് അബുദാബിക്ക്. തായ്പേയ് നഗരമാണ് രണ്ടാം സ്ഥാനത്ത്. 84.4 പോയിന്റാണ് തായ്പേയ്. ഖത്തർ തലസ്ഥാനമായ ദോഹയാണ് മൂന്നാമത് .84.0 പോയിന്റ് ആണ് ദോഹക്ക്. 83.5 പോയിന്റോടു കൂടി അജ്മാൻ, 83.4 പോയിന്റോടു കൂടി ദുബൈ എന്നീ നഗരങ്ങളാണ് ഇവക്ക് പിന്നിലുള്ളത്. 83.3 പോയിന്റാണ് റാസൽ ഖൈമക്ക്.മസ്കത്ത്, ഹേഗ്, നെതർലണ്ട്സ്, സ്വിറ്റ്സർലണ്ടിലെ ബെൺ, ജർമൻ നഗരമായ മ്യൂണിച്ച് എന്നിവയാണ് ആദ്യ പത്തിൽ സ്ഥാനം പിടിച്ച നഗരങ്ങൾ.
ALSO READ: പാലക്കാട് കോട്ടായിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി
എമിറേറ്റിലെ നിവാസികൾക്കും സന്ദർശകർക്കും ഏറ്റവും മികച്ച ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിലുള്ള അബൂദാബിയുടെ പ്രതിബദ്ധതയുടെ തെളിവാണ് തുടർച്ചയായുള്ള നേട്ടമെന്ന് അബൂദബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ശരീഫി പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here