രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്‍റർ കേരളത്തിൽ സ്ഥാപിക്കും: മന്ത്രി പി രാജീവ്‌

ഇന്ത്യയിൽ ആദ്യമായി ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ്  മന്ത്രി പി രാജീവ്‌. ബാലുശ്ശേരി നിയോജകമണ്ഡലം നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം ഇന്ന് ചെയ്യുന്നത് നാളെ ലോകമാകെ പിന്തുടരുന്ന രൂപത്തിലേക്ക് നമ്മൾ മുന്നേറുകയാണ്. നിപ, കോവിഡ് എന്നിവയെ പിടിച്ചു കെട്ടിയത് കേരളത്തിന്റെ ആരോഗ്യ രംഗത്തിന്റെ മികവാണ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനങ്ങളെ ചേർത്തുപിടിച്ചാണ് സർക്കാർ മുന്നോട്ട് പോവുന്നത്. ലോകത്തിന്റെ ഏത് വികസിത രാജ്യവുമായും കിടപിടിക്കാൻ കഴിയുന്ന മുന്നേറ്റമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: യുഡിഎഫ് – ബിജെപി അന്തർധാരയിലൂടെ തടയാൻ ശ്രമിക്കുന്നത് വികസനത്തെ; മുഖ്യമന്ത്രി

ജനാധിപത്യത്തിന്റെ പുതിയ പ്രയോഗമാണ് നവകേരള സദസ്സ്. നാളെ ലോകമാകെ അനുകരിക്കാൻ പോവുന്ന പുതിയ കേരള മാതൃകയാണ് നവകേരള സദസ്സ്. നവകേരള സദസ്സിനെ ഉൾക്കൊള്ളാൻ കഴിന്ന ഒരു മൈതാനവും കേരളത്തിലെ ഒരു മണ്ഡലത്തിലും ഇല്ലെന്നും മന്ത്രി പറഞ്ഞു.

ALSO READ: കേരളത്തിലെ അതിജീവനത്തിന്റെ ഉത്തരം ജനങ്ങളുടെ ഐക്യം; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News