ആക്രമിക്കാന്‍ ഫ്രാന്‍സ് തക്കം പാര്‍ത്തിരിക്കുകയാണ്; ആരോപണവുമായി നൈജറിലെ അട്ടിമറിപ്പട്ടാളം

തങ്ങളെ ആക്രമിക്കാന്‍ ഫ്രാന്‍സ് തക്കം പാര്‍ത്തിരിക്കുകയാണെന്ന ആരോപണവുമായി നൈജറിലെ അട്ടിമറിപ്പട്ടാളം. ഫ്രഞ്ച് എംബസി ആക്രമിച്ചത് ഫ്രഞ്ച് ആധിപത്യപ്രവണത അവസാനിപ്പിക്കാനെന്ന മുദ്രാവാക്യവുമായി പുതിയ സര്‍ക്കാരനുകൂലികള്‍. മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള ദൃഢനിശ്ചയം തങ്ങള്‍ക്കുണ്ടെന്ന മറുപടി പശ്ചിമ ആഫ്രിക്കന്‍ രാഷ്ട്രനേതാക്കള്‍ക്കും നൈജര്‍ നല്‍കിക്കഴിഞ്ഞു.

Also Read: ഐഎസ്ആര്‍ഒയില്‍നിന്ന് വിരമിച്ച ശാസ്ത്രജ്ഞ പി സി ആനി അന്തരിച്ചു

തനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ സ്വന്തം രാജ്യത്തിന് നേരെ ആക്രമണം നടത്താന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് ബസും ഫ്രാന്‍സിന് അനുമതി നല്‍കിയിരുന്നു എന്നാണ് അട്ടിമറിക്ക് ശേഷം അധികാരം പിടിച്ച സൈന്യത്തിന്റെ വാദം. ഫ്രഞ്ച് സര്‍ക്കാര്‍ തങ്ങളെ ആക്രമിക്കുമെന്ന ആരോപണം കടുപ്പിക്കുക കൂടിയാണ് നൈജറിന്റെ പുതിയ തലവന്‍ കേണല്‍ അമാദോ അബ്ദ്രമാന്‍. ഫ്രാന്‍സിന് ആവശ്യമായ യുറേനിയത്തിന്റെ ഏറിയ പങ്കും നൈജറില്‍ നിന്നാണ് നേടിയെടുക്കുന്നത്. യൂറോപ്യന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ഫ്രാന്‍സിന് വേണ്ടി അഴിമതി നടത്തുകയും ചെയ്യുകയാണ് പ്രസിഡന്റ് മുഹമ്മദ് ബസും എന്ന ആരോപണമായിരുന്നു സൈന്യം ഉയര്‍ത്തിയിരുന്നത്. നൈജറിലെ ഫ്രഞ്ച് എംബസി ആക്രമിച്ച പുതിയ സര്‍ക്കാരിന്റെ അനുകൂലികള്‍ ഫ്രഞ്ച് ആധിപത്യ പ്രവണത അവസാനിപ്പിക്കുമെന്നാണ് ഉയര്‍ത്തിയ മുദ്രാവാക്യം.

Also Read: നൗഷാദ് തിരോധാന കേസ്; പൊലീസ് നടപടികളിൽ വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശം

മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള ദൃഢനിശ്ചയം തങ്ങള്‍ക്കുണ്ടെന്ന് വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മക്ക് മറുപടി നല്‍കിയിട്ടുമുണ്ട് നൈജറിലെ അട്ടിമറിപ്പട്ടാളം. ഒരാഴ്ചക്കകം അധികാരം കൈയൊഴിഞ്ഞില്ലെങ്കില്‍ യുദ്ധം നേരിടാന്‍ തയ്യാറായിക്കോളൂ എന്നായിരുന്നു ഇക്കോവാസിന്റെ നിര്‍ദ്ദേശം. നൈജറിന് നല്‍കാനിരുന്ന 5.1 കോടി ഡോളറിന്റെ ബോണ്ട് ഇക്കോവാസിന്റെ ബാങ്ക് പിന്‍വലിക്കുകയും ചെയ്തു. ഫ്രാന്‍സിനും യൂറോപ്യന്‍ യൂണിയനും പിന്നാലെ ജര്‍മനിയും നൈജറുമായുള്ള സഹകരണവും സാമ്പത്തിക സഹായവും ഉപേക്ഷിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News