കൊല്ലത്ത് 15 കാരന്റെ ആത്മഹത്യയിൽ രണ്ടുപേർ അറസ്റ്റിൽ. കുന്നത്തൂരിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ദമ്പതികളാണ് അറസ്റ്റിലായത്. അയൽവാസികളായ ഗീതു, ഭർത്താവ് സുരേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളുടെ മാനസിക ശാരീരിക പീഡനം കാരണമാണ് ആദി കൃഷ്ണ ആത്മഹത്യ ചെയ്തതെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യ പ്രേരണ കുറ്റമാണ് പ്രതികൾക്കെതിരെ ശാസ്താംകോട്ട പൊലീസ് ചുമത്തിയത്. ഡിസംബർ ഒന്നിനാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Also read: ‘ആർഎസ്എസും കോൺഗ്രസ്സും നടത്തുന്ന അക്രമങ്ങൾ മാധ്യമങ്ങൾ കാണുന്നില്ല’: ഇ പി ജയരാജൻ
അതേസമയം, എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചു. എറണാകുളം ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് രണ്ടാം വർഷ വിദ്യാർഥിനി ഇരിക്കൂർ സ്വദേശി ഫാത്തിമ ഷഹനയാണ് മരിച്ചത്. ഇന്നലെ രാത്രി 11 30 ആയിരുന്നു അപകടമുണ്ടായത്. ലേഡീസ് ഹോസ്റ്റലിലെ ഏഴാം നിലയിൽ നിന്നും താഴെ വീഴുകയായിരുന്നു. കാൽ തെറ്റി വീണതാണെന്ന് നിഗമനം. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Also read: കാട്ടാന ആക്രമണം; മരിച്ച യുവാവിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഡിഎഫ്ഒ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here