ഗര്‍ഭിണിയായിരിക്കെ സുഹൃത്തുമായി പരിചയപ്പെട്ടു, കൊലപ്പെടുത്തുന്നതറിഞ്ഞിട്ടും മിണ്ടാതെ അമ്മ; കൊച്ചിയിലെ കുഞ്ഞിന്റെ മരണത്തില്‍ ചുരുളഴിയുന്നത് ക്രൂരമായ കൊലപാതകം

കൊച്ചിയിലെ കുഞ്ഞിന്റെ മരണത്തില്‍ ചുരുളഴിയുന്നത് ക്രൂരമായ കൊലപാതകം. കുഞ്ഞിന്റെ മാതാവിന്റെ സുഹൃത്ത് ഷാനിഫ് കുറ്റം സമ്മതിച്ചു. കൊലപാതകത്തില്‍ അമ്മ അശ്വതിക്കും പങ്കെന്ന് പൊലീസ് അറിയിച്ചു. ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമാണ്. ഒന്നരമാസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ അതി ക്രൂരമായാണ് മാതാവും മാതാവിന്റെ സുഹൃത്തും കൊലപ്പെടുത്തിയത്.

പ്രതികളായ കുഞ്ഞിന്റെ മാതാവ് അശ്വതിയും സുഹൃത്ത് ഷാനിഫും നാല് മാസം മുന്‍പാണ് പരിചയപ്പെട്ടത്. ഇവര്‍ പരിചയപ്പെടുമ്പോള്‍ അശ്വതി ആദ്യ ബന്ധത്തില്‍ നിന്ന് ഗര്‍ഭിണി ആയിരുന്നു. ഇവര്‍ക്ക് ഒരുമിച്ചുള്ള ജീവിതത്തിന് തടസം ആകുമെന്ന് കണ്ട് തുടക്കം മുതല്‍ കുഞ്ഞിനെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു ഷാനിഫ്.

Also Read : ജനിച്ചപ്പോള്‍ മുതല്‍ ക്രൂരമായി ഉപദ്രവിച്ചു, മുന്‍പും വാരിയെല്ലിന് പരിക്കേറ്റിരുന്നു; കൊച്ചിയില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയുടെ അറിവോടെ

ഇതിന്റെ ഭാഗമായി കുഞ്ഞ് ജനിച്ചപ്പോള്‍ മുതല്‍ ഇയാള്‍ അതിക്രൂരമായി കുഞ്ഞിനെ ഉദ്രവിച്ചിരുന്നു. അത്തരത്തില്‍ ആരോഗ്യം നഷ്ടപ്പെട്ട കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് ഒരു സ്വാഭാവിക മരണം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ആയിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ ആ ശ്രമം നടക്കാതെ വന്നപ്പോള്‍ ആണ് കൊലപ്പെടുത്തണം എന്ന ഉദ്ദേശവുമായി ഇയാള്‍ കുഞ്ഞും അശ്വതിയുമായി ലോഡ്ജില്‍ എത്തി മുറിയെടുക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ ആണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തുന്ന കാര്യം അശ്വതിക്ക് അറിയാമായിരുന്നു. എന്നാല്‍ ഇവര്‍ കൊലപാതകം തടഞ്ഞില്ല, കുറ്റം മറച്ചു വെക്കുകയും ചെയ്തു. കൊലപാതകത്തില്‍ അമ്മയ്ക്കും വ്യക്തമായ പങ്കുണ്ട് എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചിരിക്കുന്നത്. കുഞ്ഞ് മരിച്ചെന്നു ഉറപ്പ് വരുത്താന്‍ ഇയാള്‍ കുഞ്ഞിനെ കടിക്കുക അടക്കം ചെയ്തിരുന്നു.

Also Read : ഭയപ്പെടുത്തുന്ന സന്ദേശം ബന്ധുവിന്, പിന്നാലെ കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങള്‍; യുഎസില്‍ ക്രൂരമായ കൊലപാതകം

തെളിവ് ശേഖരണത്തിന് ഇയാളെ കൂടുതല്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കും. കുഞ്ഞിന്റെ ശരീരത്തില്‍ ഒരുപാട് മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിനെ തന്റെ കാല്‍ മുട്ടില്‍ തലയിടിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതിയുടെ കുറ്റസമ്മതമൊഴി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News