വിമാനത്തിൽ തൊട്ടടുത്ത് ദുർഗന്ധമുള്ള നായ; പരാതിപ്പെട്ട ദമ്പതികൾക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകി വിമാന കമ്പനി

വിമാന യാത്രയിൽ ദുർഗന്ധം വമിക്കുന്ന നായയുടെ അരികിൽ ഇരിക്കേണ്ടി വന്നതിന് പരാതിപ്പെട്ട ന്യൂസിലാൻഡ് ദമ്പതികൾക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകി. 13 മണിക്കൂർ ആണ് ഇത്തരത്തിൽ യാത്ര ചെയ്തത്. ദമ്പതികൾക്ക് വിമാന കമ്പനി തിരികെ നൽകിയത് 1,400 ഡോളറിൽ അധികം തുകയാണ് അതായത് ഏതാണ്ട് 1,16,352 ഇന്ത്യൻ രൂപയോളം വരും.

also read :മേക്കപ്പ് ചെയ്യാന്‍ ഒന്നരമണിക്കൂര്‍, മേക്കപ്പ് അഴിക്കാന്‍ രണ്ടര മണിക്കൂര്‍; ദിവസവും നാല് നേരം കുളി; അനുഭവം പങ്കുവെച്ച് ചാക്കോച്ചന്‍

കഴിഞ്ഞ ജൂണിലാണ് ദമ്പതികളായ ഗില്ലും വാറൻ പ്രസും സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ പാരീസിൽ നിന്ന് യാത്ര ചെയ്തത്. ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ദുർഗന്ധം വമിക്കുന്ന നായയായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ അസംതൃപ്തരായ ദമ്പതികൾ വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും നായയെ മറ്റൊരു സീറ്റിലേക്ക് മാറ്റാനോ ദമ്പതികൾക്ക് മറ്റൊരു സീറ്റ് നൽകാനോ ജീവനക്കാർക്ക് സാധിച്ചില്ല. പ്രീമിയം ഇക്കോണമി സീറ്റുകളുടെ അഭാവം മൂലമാണ് ഇവർക്ക് മറ്റൊരു സീറ്റ് ലഭിക്കാതെ പോയത്. ഇക്കോണമി ഭാഗത്തിന്‍റെ പിൻഭാഗത്ത് സീറ്റുകൾ ഉണ്ടെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും ദമ്പതികൾ അങ്ങോട്ട് മാറാൻ തയ്യാറായില്ല. പ്രീമിയം ഇക്കോണമി സീറ്റുകൾക്കായി പണം നൽകിയതിനാൽ, തങ്ങള്‍ക്ക് ആ സീറ്റുകള്‍ തന്നെ വേണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, തുടര്‍ച്ചായായി മണിക്കൂറുകളോളം നായയുടെ അരികിലിരുന്നുള്ള യാത്ര അസഹനീയമായതോടെ ദമ്പതികൾ ഇക്കോണമി സീറ്റിലേക്ക് മാറാൻ തീരുമാനിച്ചു. സംഭവത്തിന് ശേഷം എയർലൈൻ ദമ്പതികളോട് ക്ഷമാപണം നടത്തുകയും 73 ഡോളറിന്‍റെ രണ്ട് ഗിഫ്റ്റ് വൗച്ചറുകൾ അവർക്ക് നൽകുകയും ചെയ്തു.

also read :രാത്രി മുഴുവന്‍ എ.സി ഓണാക്കിയിട്ടു; തണുത്തുറഞ്ഞ് മരിച്ചത് രണ്ട് നവജാത ശിശുക്കള്‍; ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു

എന്നാൽ, പ്രീമിയം ഇക്കോണമിയിൽ നിന്ന് ഇക്കോണമിയിലേക്ക് സീറ്റ് മാറിയതിനാൽ തങ്ങളുടെ ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ പരാതി നൽകുകയായിരുന്നു. തുടർന്ന് എയർലൈൻ ഒരാൾക്ക് 200 ഡോളറിന്‍റെ യാത്രാ വൗച്ചർ വാഗ്ദാനം ചെയ്തു, എന്നാല്‍, ഇത് നിരസിച്ച ദമ്പതികൾ വീണ്ടും വിമാന ടിക്കറ്റ് ചാർജ് മുഴുവൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ ദീർഘനേരത്തെ ചർച്ചകൾക്ക് ശേഷം സിംഗപ്പൂർ എയർലൈൻസ് ദമ്പതികളുടെ ആവശ്യത്തിന് വഴങ്ങുകയും എയർലൈൻസിൽ നിന്ന് 1,410 ഡോളർ ഇവർക്ക് ലഭിച്ചെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News