നരബലിക്കായി സ്വയം കഴുത്തുമുറിച്ച് ദമ്പതികള്‍

നരബലിക്കായി ദമ്പതികള്‍ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. ഹേമുഭായ് മക്വാന (38) ഭാര്യ ഹന്‍സബെന്‍ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം.

തല സ്വയം അറുത്തുമാറ്റാന്‍ കഴിയുന്ന ഉപകരണം സ്വന്തം നിര്‍മിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. കഴുത്ത് മുറിഞ്ഞ് തീക്കുണ്ഡത്തിലേക്ക് വീഴുന്ന തരത്തിലാണ് ഇവര്‍ തലയറുത്തത്.

ബന്ധുക്കളോട് മക്കളെയും മാതാപിതാക്കളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ആത്മഹത്യാ കുറിപ്പും ഇവിടെ നിന്ന് ലഭിച്ചു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News