വാട്സ്ആപ്പ് ഗ്രൂപ്പ് നോക്കി വീട്ടിൽ പ്രസവം നടത്തിയ ദമ്പതികൾക്കെതിരെ കേസ്

വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നുള്ള നിർദേശത്തെത്തുടർന്ന് വീട്ടിൽ പ്രസവം നടത്തിയ ചെന്നൈ സ്വദേശികളായ ദമ്പതികൾക്കെതിരെ കേസ്. ‘ഹോം ബർത്ത് എക്‌സ്പീരിയൻസ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നിർദേശത്തിലാണ് ദമ്പതികൾ പ്രസവം വീട്ടിൽ നടത്തിയത്. ജെസിബി ഓപ്പറേറ്ററായ മനോഹരനും ഭാര്യ സുകന്യയുമാണ് തങ്ങളുടെ മുന്നാമത്തെ കുഞ്ഞിന്റെ പ്രസവം വീട്ടിലാക്കിയത്.

ആയിരത്തിലധികം ആളുകൾ അംഗമായ ‘ഹോം ബർത്ത് എക്‌സ്പീരിയൻസ്’ ഗ്രൂപ്പിന്റെ നിർദേശത്തെത്തുടർന്ന് മനോഹരൻ ഗർഭിണിയായ സുകന്യയെ ഡോക്ടറെ കാണിച്ചിരുന്നില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ALSO READ; അദാനിക്ക് കിട്ടിയ പണിയിൽ കുരുങ്ങി എൽഐസിയും; വിപണിയിൽ നിന്നും നഷ്ടമായത് 12000 കോടി

ഒരു ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് പ്രാഥമിക അന്വേഷണത്തിൽ മനോഹരൻ ‘ഹോം ബർത്ത് എക്സ്പീരിയൻസ്’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൻ്റെ ഭാഗമായിരുന്നതായും, ഗ്രൂപ്പ് അംഗങ്ങൾ ഹോം ഡെലിവറിയുമായി ബന്ധപ്പെട്ട ഉപദേശങ്ങളും ചിത്രങ്ങളും സജീവമായി പങ്കിട്ടിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മൂന്നാമത്തെ കുട്ടിയെ സുകന്യ ഗർഭിണിയായപ്പോൾ, ഗർഭകാലത്ത് വൈദ്യപരിശോധന വേണ്ടെന്നും ഇത് മൂലം ദമ്പതികൾ തീരുമാനിച്ചിരുന്നു. ഞായറാഴ്ച അപ്രതീക്ഷിതമായി സുകന്യയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഗ്രൂപ്പിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മനോഹരൻ തന്നെ പ്രസവത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.

ALSO READ; ‘അതെ, ഈ ഹോം വർക്ക് ഒന്ന് ചെയ്ത് തരോ?’ എന്ന് എഐയോട് ചോദിച്ചു; ‘പോയി ചത്തൂടെ’ എന്ന മറുപടിയുമായി ഗൂഗിളിന്റെ ജെമിനി

പ്രദേശത്തെ പബ്ലിക് ഹെൽത്ത് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദ്രത്തൂർ പൊലീസാണ് ദമ്പതികൾക്കെതിരെ കേസ് എടുത്തത്. മെഡിക്കൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചാണ് മനോഹരൻ കുഞ്ഞിന്റെ പ്രസവം വീട്ടിലാക്കിയതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ പങ്ക് വെളിച്ചത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News