തൃശ്ശൂരില്‍ ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തൃശ്ശൂര്‍ മുള്ളൂര്‍ക്കര ആറ്റൂരില്‍ ദമ്പതികളെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റൂര്‍ മനപ്പടി ഭാഗത്തെ റെയില്‍വെ ട്രാക്കില്‍ വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുള്ളൂര്‍ക്കര വണ്ടിപ്പറമ്പ് കിഴക്കേപ്പുരയ്ക്കല്‍ വീട്ടില്‍ സുനില്‍കുമാര്‍ (54), മിനി (39) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വേണാട് എക്സ്പ്രസാണ് തട്ടിയത്.

വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ദമ്പതികള്‍ ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന വേണാട് എക്‌സ്പ്രസ്സിനു മുമ്പില്‍ ചാടുകയായിരുന്നുവെന്നും ആത്മഹത്യയാണെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അക്ഷയ്, ആര്‍ത്തിക്ക്, അശ്വിന്‍ എന്നിവരാണ് മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News