നാടിനെ ദുഃഖത്തിലാഴ്ത്തി നവദമ്പതികളുടെ ദാരുണാന്ത്യം

തമിഴ്‌നാട്ടിൽ ദാരുണ മരണം സംഭവിച്ച മലയാളി നവദമ്പതികളുടെ മരണം നാടിനെയും കുടുംബത്തിനെയും കണ്ണീരിലാഴ്ത്തി. പുഴയിലേക്ക് കാർ മറിഞ്ഞായിരുന്നു അപകടം.
ഇടുക്കി നെടുങ്കണ്ടം സ്വദേശി ശ്രീനാഥ്, കോട്ടയം സ്വദേശിയായ ഭാര്യ ആരതി എന്നിവരാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വെറും ഒന്നര മാസമായ ദമ്പതികളുടെ മധുവിധുവിനിടയിലാണ് ഈ ദുരന്തം.

ALSO READ: ഇന്ത്യയുടെ തേജസ് ജെറ്റ് വാങ്ങാൻ ലോകരാജ്യങ്ങൾ

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് കോയമ്പത്തൂർ – ചിദംബരം ദേശീയപാതയിൽ തിരുച്ചിറപ്പള്ളിക്കു സമീപമാണ് അപകടമുണ്ടായത്. ശ്രീനാഥും ഭാര്യയും വ്യാഴാഴ്ച കൂരോപ്പടയിൽനിന്നാണു ചെന്നൈയിലെ ജോലിസ്ഥലത്തേക്കു കാറിൽ പുറപ്പെട്ടത്. പുഴയിൽ വെള്ളമില്ലാത്ത ഭാഗത്തേക്ക് സമീപത്തെ കൊള്ളിടം പാലത്തിന്റെ കൈവരികൾ തകർത്താണ് 50 അടിയോളം താഴ്ചയിലേക്കു കാർ വീഴുന്നത്. ഇരുവരും തൽക്ഷണം മരിച്ചു.

ALSO READ: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ചു; കോഴിക്കോട് ഡോക്ടർക്ക് ദാരുണാന്ത്യം

ശ്രീനാഥും ആരതിയും ഈ വർഷം ഒക്ടോബർ 18നായിരുന്നു വിവാഹിതരായത്. ചെന്നൈ എൽ ആൻഡ് ടി കമ്പനിയിലായിരുന്നു ശ്രീനാഥ് ജോലി ചെയ്തിരുന്നത്. ആരതി വിദേശത്തേക്കു ജോലി ആവശ്യത്തിനായി പോകാനിരിക്കെയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News