രണ്ട് ദിവസം പ്രായം മാത്രമുള്ള കുഞ്ഞിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് ദാനം ചെയ്ത് അമ്മ. ഡെറാഡൂണിലെ ഡൂണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.
ജനിച്ച് രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചപ്പോള്‍ മൃതദേഹം ഡൂണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് ദാനം ചെയ്യുകയായിരുന്നു കുടുംബം. ജനനത്തോടെ ശ്വസിക്കാന്‍ കുഞ്ഞിന് ബുദ്ധിമുട്ടുള്ളതായി കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന് ഹൃദയ സംബന്ധമായ രോഗമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയെ ആശുപത്രിയുടെ ഐസിയുവില്‍ പ്രവേശിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം കുട്ടി മരണത്തിന് കീഴടങ്ങി.
പിന്നാലെ ദാധിച്ചി ദെഹ് ദാന്‍ സമിതിയും ആശുപത്രി അധികൃതരും കുട്ടിയുടെ മാതാപിതാക്കളെ സമീപിക്കുകയും കുഞ്ഞിന്റെ മൃതദേഹം പഠനത്തിനായി ദാനം ചെയ്യാനും അഭ്യര്‍ത്ഥിച്ചു. ഒടുവില്‍, കുടുംബം അതിന് സമ്മതിക്കുകയായിരുന്നു.
ഇത് മെഡിക്കല്‍ ഗവേഷണത്തിനും മെഡിക്കല്‍ വിദ്യാഭ്യാസത്തിനും വലിയ മുതല്‍ക്കൂട്ടാണ്. കുട്ടിയുടെ ഓര്‍മ്മയ്ക്കായി ആശുപത്രി അധികൃതര്‍ മാതാപിതാക്കള്‍ക്ക് ഒരു വൃക്ഷത്തെ നല്‍കിയെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here