മെക്‌സിക്കോയിൽ അവധി ആഘോഷിക്കാനെത്തി; യുഎസ് ദമ്പതികൾ വെടിയേറ്റു മരിച്ചു, അന്വേഷണം ആരംഭിച്ചു

crime mexico

മെക്‌സിക്കോയിൽ അവധി ആഘോഷിക്കാനെത്തിയ യുഎസ് ദമ്പതികൾ വെടിയേറ്റു മരിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി അംഗമാകുറ്റിറോ മുനിസിപ്പാലിറ്റിയിൽ പിക്കപ്പിൽ യാത്ര ചെയ്ത ദമ്പതികൾക്കാണ് വെടിയേറ്റത്. അക്രമാസക്തമായ പ്രദേശമെന്ന് അറിയപ്പെടുന്ന പടിഞ്ഞാറൻ മെക്‌സിക്കൻ സംസ്ഥാനമായ മൈക്കോവാകനിലാണ് യുഎസ് ദമ്പതികൾ വെടിയേറ്റു മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

സ്‌റ്റേറ്റ് പ്രോസിക്യൂട്ടർമാരാണ് ഈ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ വ്യാഴാഴ്ച പുറത്തുവിട്ടത്. രാജ്യത്തിൻ്റെ പ്രസിഡൻ്റ് അക്രമത്തിൻ്റെ തരംഗത്തെ അഭിസംബോധന ചെയ്യാൻ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞത്.

ഗ്ലോറിയ എ (50), റാഫേൽ സി (53) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇവർ അംഗമാകുറ്റിറോ മുനിസിപ്പാലിറ്റിയിൽ പിക്കപ്പിൽ യാത്ര ചെയ്യവേ ബുധനാഴ്ച രാത്രി വെടിയേറ്റു മരിച്ചതായി മൈക്കോകാനിലെ അറ്റോർണി ജനറലിൻ്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. എന്നാൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്.

അതേസമയം വിവാഹിതരായ ദമ്പതികളെ എന്തിനാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ലെന്നും, അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. യുഎസ് പൗരന്മാരായ ദമ്പതികൾക്ക് അംഗമാകുറ്റിറോയിൽ കുടുംബവും വീടും ഉണ്ടെന്ന് ഒരു വക്താവ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration