ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കാന്‍ വിസമ്മതിച്ചു; 17കാരിയെ കൊന്ന് കെട്ടിത്തൂക്കി അച്ഛനും രണ്ടാനമ്മയും

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കാന്‍ അനുവാദം നല്‍കാത്ത മകളെ കൊലപ്പെടുത്തിയ അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. ജനുവരി 13നാണ് ഖുഷി കുമാരിയെ (17)മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുനില്‍ മഹ്തോ, ഭാര്യ പുനം ദേവി എന്നിവരാണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംഭവം.

ഖുഷിക്ക് ആറ് ലക്ഷം രൂപ സ്ഥിരനിക്ഷേപമുണ്ടായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പിതാവും രണ്ടാനമ്മയും ചേര്‍ന്ന് സഹോദരിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഖുഷിയുടെ സഹോദരനാണ് ഭദാനിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.

Also Read : തെലങ്കാനയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം തലയറുത്ത് മാറ്റി ഭര്‍ത്താവ്; പിന്നാലെ അറസ്റ്റ്

മകളുടെ സംശയാസ്പദമായ മരണവുമായി ബന്ധപ്പെട്ട് സുനില്‍ മഹ്‌തോയെയും ഭാര്യ പുനം ദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തതായി സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്ഡിപിഒ) ബീരേന്ദ്ര കുമാര്‍ ചൗധരി പറഞ്ഞു. ദമ്പതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രാദേശിക ഗ്രാമീണര്‍ പോലീസ് സ്റ്റേഷന് പുറത്ത് പ്രകടനം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News