നവദമ്പതികളുടെ ഫോട്ടോഷൂട്ട് റെയില്‍വേ പാളത്തില്‍, അപ്രതീക്ഷിതമായി ട്രെയിന്‍, ഇരുവരും 90 അടി താഴ്ചയിലേക്ക്; വീഡിയോ

രാജസ്ഥാനിലെ ജയ്പൂരില്‍ റെയില്‍വേ പാളത്തില്‍ ഫോട്ടോഷൂട്ട് നടത്തുകയായിരുന്ന നവദമ്പതികള്‍ ട്രെയിന്‍ വരുന്നത് കണ്ട് 90 അടി താഴ്ചയിലേക്ക് ചാടി. പാലിയയ്ക്ക് സമീപം ജോഗ്മണ്ടിയിലാണ് സംഭവം. 22കാരനായ രാഹുല്‍ മേവാഡയും ഭാര്യ 20കാരിയായ ജാന്‍വിയും ബന്ധുക്കള്‍ക്കൊപ്പം ഗോറാംഘട്ട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു.

ALSO READ:  പന്തളം കുരമ്പാലയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

ഇതിനിടയിലാണ് ഇവര്‍ മേല്‍പ്പാലത്തില്‍ കയറി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. അതിനിടയില്‍ പാസഞ്ചര്‍ ട്രെയിന്‍ കടന്നു.ട്രെയിന്‍ പതുക്കെയാണ് വന്നതെങ്കിലും ദമ്പതികള്‍ 90 അടി താഴ്ചയിലേക്ക് എടുത്തുചാടി. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ALSO READ:  പരസ്യമായി കോഴിയെ കടിച്ചു കൊന്ന് നര്‍ത്തകന്‍; വീഡിയോ വൈറല്‍

പരിക്കേറ്റ ദമ്പതികളെ ഗാര്‍ഡിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ട്രെയിനില്‍ ഫുലാദ് റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ആംബുലന്‍സില്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളാണ്മ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News