മകന് ഓട്ടിസം; ഏഴു വയസുകാരന് വിഷം നല്‍കി കൊന്ന ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചു

തമിഴ്‌നാട് നാഗര്‍കോവിലില്‍ മകന് വിഷം നല്‍കിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചു. തക്കലയ്ക്ക് സമീപം കരകണ്ഠര്‍ കോണത്തില്‍ മുരളീധരന്‍ (40), ഭാര്യ ഷൈലജ (35), മകന്‍ ജീവ എന്നിവരാണ് മരിച്ചത്. ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മുരളീധരന്‍ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്.

Also Read- കള്ളന് വീട്ടില്‍ ഒളിത്താവളമൊരുക്കി മറ്റൊരു കള്ളന്‍; ഒടുവില്‍ രണ്ട് കള്ളന്മാരും പൊലീസ് പിടിയില്‍

ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും കിടപ്പു മുറിയിലെ കട്ടിലില്‍ മകന്‍ ജീവയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു കണ്ടെത്തിയത്. മകന്റെ അസുഖത്തെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ഇവര്‍ എഴുതിവെച്ച ഒരു കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

Also Read- നന്മ ചെയ്യാന്‍ പരിമിതികള്‍ തടസമല്ല; അര്‍ബുദബാധിതര്‍ക്ക് മുടി മുറിച്ചു നല്‍കി മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച 13കാരന്‍

2010ലാണ് മുരളീധരനും ഷൈലജയും വിവാഹിതരായത്. ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2016ലാണ് ഇരുവര്‍ക്കും മകന്‍ പിറന്നത്. മൂന്നു വര്‍ഷം മുന്‍പാണ് ദമ്പതികള്‍, ഷൈലജയുടെ നാടായ തക്കലയിലേക്ക് താമസം മാറിയത്. ഒരു മാസം മുന്‍പു പുതിയ വീടു നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ മകന് ഓട്ടിസം സ്ഥിരീകരിച്ചതോട ഇരുവരും മനോവിഷമത്തിലായി. ഇന്നലെ രാവിലെ മുതല്‍ വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News