കമിതാക്കൾ എം വി ഡി യെ പറ്റിച്ചത് 35 തവണ; ഒടുവിൽ പിടികൂടി; പിഴ 44,000

MVD

എറണാകുളത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വണ്ടി നമ്പർ തിരുത്തി ചുറ്റിക്കറങ്ങിയ കമിതാക്കളെ പൊക്കി ആർടിഒ. ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ പലയിടങ്ങളിലായി മോട്ടർ വാഹന വകുപ്പിന്റെ ക്യാമറകളിൽ 35 തവണയാണ് കമിതാക്കൾ കുടുങ്ങിയത്. ഇവരെ പിടികൂടിയ ആർടിഒ കമിതാക്കളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു. ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ 44,000 രൂപ പിഴ അടയ്ക്കാനും എൻഫോഴ്സ്മെന്റ് ആർടിഒ കെ. മനോജ് ഉത്തരവിട്ടു.

Also read:റെയിൽവേയിൽ വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ പുനർനിയമിക്കാനുള്ള തീരുമാനം യുവജനങ്ങളോടുള്ള വെല്ലുവിളി ; ഡിവൈഎഫ്ഐ

സ്കൂട്ടറിന്റെ നാലക്ക നമ്പറിൽ അവസാനത്തെ അക്കം ചുരണ്ടിക്കളഞ്ഞ നിലയിലായിരുന്നു കമിതാക്കൾ എം വി ഡി യെ പറ്റിച്ചുകൊണ്ടിരുന്നത്. ശേഷിക്കുന്ന മൂന്ന് അക്കങ്ങളുള്ള ബൈക്കിന്റെ ഉടമയ്ക്കാണു നിരന്തരമായി നോട്ടിസ് എത്തിക്കൊണ്ടിരുന്നത്. ചെയ്യാത്ത കുറ്റത്തിനു തുടർച്ചയായി നോട്ടിസ് ലഭിച്ചതോടെ യാതഥാർത്ഥ ബൈക്ക് ഉടമ ആർടി ഓഫിസിലെത്തിയപ്പോഴാണ് സംഭവം പൊലീസിന് മനസിലാകുന്നത്.

9 വരെയുള്ള അക്കങ്ങൾ ചേർത്തു പരിശോധിച്ചപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് സ്കൂട്ടർ ഉടമയായ യുവതിയെ പൊലീസ് വിളിപ്പിക്കുകയായിരുന്നു. സംഭവം പൊലീസ് അറിഞ്ഞു എന്ന് വ്യക്തമായതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രണയിക്കുന്ന യുവാവുമായിട്ടായിരുന്നു ഇരുചക്ര വാഹനത്തിൽ കറക്കമെന്നും യുവതി പറഞ്ഞു.

Also read:വ്യക്തി നിയമങ്ങൾ കൊണ്ട് ശൈശവ വിവാഹ നിരോധന നിയമത്തെ തടയാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

ജനുവരി മുതൽ ഈ മാസം പകുതി വരെയുള്ള കാലയളവിൽ എറണാകുളം ജില്ലയിലെ ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇരുവരും വണ്ടി നമ്പർ മാറ്റി എത്തിയിരുന്നു. പിഴയായി തങ്ങളുടെ കൈവശമുണ്ടായിരുന്ന 5,000 രൂപ കമിതാക്കൾ അടച്ചു. ലൈസൻസിന്റെ ഒരു മാസത്തെ സസ്പെൻഷൻ കാലാവധി കഴിയും മുൻപു ശേഷിക്കുന്ന പിഴ അടയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News