പ്രസവം വീട്ടിൽ തന്നെ, ദമ്പതികൾക്ക് നഷ്ടമായത് ഇരട്ടകുഞ്ഞുങ്ങൾ; ഒഴിവാക്കാമായിരുന്നത് രണ്ട് മരണം

പ്രസവം വീട്ടിൽ തന്നെയാക്കാനുള്ള ദമ്പതികളുടെ തീരുമാനം അവസാനിച്ചത് ഇരട്ട കുഞ്ഞുങ്ങളുടെ ദാരുണാന്ത്യത്തിൽ. ഓസ്ട്രേലിയയിലെ ന്യൂസൌത്ത് വെയിൽസിലെ ബ്രയോൺ ബേയിലാണ് സംഭവം നടന്നത്. വൈൽഡ് ബർത്ത് രീതിയുമായി മുന്നോട്ട് പോയ യുവ ദമ്പതികൾക്കാണ് ഇരട്ട കുഞ്ഞുങ്ങളെ നഷ്ടമായത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചികിത്സാ സഹായം തേടിയിരുന്നുവെങ്കിൽ രണ്ട് കുഞ്ഞുങ്ങളേയും രക്ഷിക്കാമായിരുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ പ്രതികരിക്കുന്നത്.

ALSO READ: അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക ഗുണമേന്മയും വർധിപ്പിക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്: മന്ത്രി ആർ ബിന്ദു

കുട്ടികള ഗർഭം ധരിച്ചതു മുതൽ ചികിത്സാ സഹായം തേടാനോ മരുന്നുകൾ കഴിക്കാനോ സ്കാൻ ചെയ്ത് നോക്കാനോ മിഡ് വൈഫിന്റെ സേവനം ലഭ്യമാക്കാനോ ദമ്പതികൾ തയ്യാറായിരുന്നില്ല. പ്രസവ സമയത്ത് മാത്രമാണ്ഇരട്ടകുട്ടികളാണ് ഉണ്ടായിരിക്കുന്നതെന്ന് ദമ്പതികൾ മനസിലാക്കിയത്. ഇരട്ടകളിലൊരാളെ മരിച്ച നിലയിലും രണ്ടാമത്തെയാളെ ജീവനോടെയുമാണ് യുവതിയുടെ ഭർത്താവ് പുറത്തെടുത്തത്. കുട്ടിയുടെ അവസ്ഥ മോശമാണെന്ന് വ്യക്തമായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ഒഴിവാക്കാമായിരുന്ന രണ്ട് മരണം എന്നാണ് സംഭവത്തേക്കുറിച്ച് അധികൃതർ പറഞ്ഞത്.

ഫ്രീ ബർത്ത് അല്ലെങ്കിൽ വൈൽഡ് ബർത്ത് എന്ന പേരിലെ പ്രസവ രീതി അടുത്തിടെയാണ് ഈ മേഖലയിൽ സജീവമായത്. ദമ്പതികൾക്ക് അവരുടേതായ രീതിയിൽ പ്രസവിക്കാനും പ്രസവശേഷം സമയം ചെലവിടാനും സാധിക്കുന്നതാണ് ഈ രീതി. ഇത്തരത്തിലുള്ള മിക്ക പ്രസവങ്ങളും വീടുകളിൽ തന്നെയാണ്. പലരും മിഡ് വൈഫിന്റെ സേവനം തേടാറുമുണ്ട്. ആശുപത്രി സേവനം തേടുന്നത് കുറവാണ്.ഇങ്ങനെ ജനിക്കുന്ന കുട്ടികളിൽ 1000ൽ അഞ്ച് പേർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് .

ALSO READ: സൂപ്പര്‍ ജയ്‌സ്വാള്‍…തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News