തൃശൂരിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിലെ ലോഡ്‌ജിൽ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി

പത്ത് ദിവസം മുൻ‌പ് തൃശൂർ കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിലെ ലോഡ്‌ജിൽ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി.തിരുമുടിക്കുന്ന് മുടപ്പുഴ സ്വദേശി അരിമ്പിള്ളി വീട്ടിൽ ആന്റോ (34) ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്. ജൂൺ 22 ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്ന് കാണാതായത്.

പത്തു ദിവസം മുമ്പ് തിരുമുടിക്കുന്നിലെ വീട്ടിൽ നിന്ന് കാണാതായ ആൻ്റോയും ജിസുവും വേളാങ്കണി പള്ളിക്ക് സമീപം ലോഡ്‌ജിലാണ് താമസിച്ചിരുന്നത്. വേളാങ്കണ്ണിയിൽ എത്തിയ ശേഷം അവിടെ ചെറിയ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു. അതിനിടയിൽ ചൊവ്വാഴ്ച്ച വൈകിട്ട് വിഷം കുത്തിവെച്ച് അവശ നിലയിൽ കാണപ്പെട്ട ആൻ്റോയെ നാഗപട്ടണത്ത് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭര്ത്താവ് മരിച്ചതറിഞ്ഞ ജിസുവും ലോഡ്‌ജിൽ പോയി വിഷം കുത്തി വെച്ച് മരിച്ചു. ആശുപത്രിയിൽ നിന്നും ജിസുവിനെ കാണാതായത്തിനെ തുടർന്ന് പൊലീസും നാട്ടിൽ നിന്നെത്തിയ ബന്ധുക്കളും കൂടി ലോഡ്‌ജിലെത്തി. അകത്ത് നിന്ന് പുട്ടിയ നിലയിലായിരുന്നു മുറി. പൊലീസ് ബലം പ്രയോഗിച്ച് മുറി തുറന്ന് നോക്കിയപ്പോഴേക്കും ജീസുവും മരിച്ചിരുന്നു. ഇരുവരുടെയും സംസ്ക്‌കാരം വ്യാഴാഴ്‌ച തിരുമുടിക്കുന്ന് ചെറുപുഷ്‌പം പള്ളിയിൽ നടക്കും. ലൈഫ് പദ്ധതിയിൽ ലഭിച്ച മുടപ്പുഴയിലെ വീട്ടിൽ മൂന്ന് വർഷം മുമ്പാണ് ഇവർ താമസം തുടങ്ങിയത്. ജാതിക്ക കച്ചവടക്കാരനായിരുന്ന ആന്റോ, നിരവധി ഫൈനാൻസ് കമ്പനികളിൽ നിന്നും പേഴ്സ‌ണൽ ലോൺ ഉൾപ്പെടെ എടുത്തിരുന്നു. വിവാഹം കഴിഞ്ഞിട്ട് നിരവധി വർഷമായിട്ടും കുട്ടികൾ ഇല്ലാതിരുന്നതിലുള്ള നിരാശയും, സാമ്പത്തിക ബാധ്യതയുമാണ് മരണത്തിന് കാരണമെന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. വീട്ടും മറ്റും വിറ്റ് തൻ്റെ കടങ്ങൾ വീട്ടണമെന്ന് കാണിച്ച് ചൊവ്വാഴ്‌ച സഹോദരിക്ക് ആൻ്റോ വോയിസ് മെസേജ് അയച്ചതായും പറയപ്പെടുന്നുണ്ട്.

ALSO READ: ‘വീണ്ടെടുപ്പിന്റെ പാതയിൽ കരുവന്നൂർ ബാങ്ക്’, 124 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി, പുനരുദ്ധാരണത്തിന് കൂടുതൽ തുക അനുവദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News