വീട്ടിലെ പൂച്ചെടികളുടെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച് യുവതി; പിന്നാലെ പൊലീസ് വീട്ടിലെത്തി, അറസ്റ്റ്; സംഭവം ഇങ്ങനെ

സ്വന്തം വീട്ടിലെ പൂച്ചെടികളുടെ ഫോട്ടോ ഫേസ്ബുക്കിൽ യുവതി പോസ്റ്റ് ചെയ്തതിന് നിന്നാലേ പൊലീസ് വീട്ടിലെത്തി വീട്ടുകാരെ അറസ്റ്റ് ചെയ്തു. ദമ്പതികളെ കുടുക്കിയത് ചെടികൾക്കിടയിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികളാണ്. കഞ്ചാവ് ചെടികൾ നട്ടു വളർത്തുന്ന കാര്യം യുവതി വളരെ അഭിമാനത്തോടെ വീഡിയോയിൽ എടുത്ത് പറയുകയും ചെയ്തതോടെയാണ് പണി പാളിയത്.

സംഭവം നടക്കുന്നത് ബെംഗളൂരുവിലെ എംഎസ്ആർ നഗറിലാണ്. ദമ്പതികൾ വീട്ടിൽ പൂച്ചട്ടികളിൽ കഞ്ചാവ് വളർത്തിയ സിക്കിം സ്വദേശികളായ കെ സാഗർ ഗുരുംഗും (37) ഭാര്യ ഊർമിള കുമാരിയു(38)മാണ് സദാശിവനഗർ പൊലീസിന്‍റെ പിടിയിലായത്. വീട്ടിലെ ബാൽക്കണിയിൽ അലങ്കാരച്ചെടികൾക്കിടയിലാണ് രണ്ട് ചട്ടികളിലായി ദമ്പതികൾ കഞ്ചാവ് നട്ടുപിടിപ്പിച്ചിരുന്നത്.

Also read:സ്റ്റേഷന്‍ മാസ്റ്റര്‍ ഒന്ന് ഫോണ്‍ ചെയ്തതാ! റെയില്‍വേയ്ക്ക് നഷ്ടം മൂന്ന് കോടി, പിറകേ സസ്‌പെന്‍ഷനും ഡിവോഴ്‌സും

സംഭവം പുറത്തറിയുന്നത് ഊർമിള നട്ടുവളർത്തുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള വിവിധയിനം ചെടികൾ കാണിച്ച് വീഡിയോകളും ഫോട്ടോകളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ്. ഫോട്ടോയിൽ കഞ്ചാവ് ചെടികൾ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൊത്തം 17 ചെടിച്ചട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണത്തിലാണ് കഞ്ചാവ് ചെടികളും കൃഷിചെയ്തിരുന്നത്. പൊലീസ് വീട്ടിലെത്തി ദമ്പതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here