18മാസം പ്രായമുള്ള മകളെ കൊന്നു കുഴിച്ചുമൂടി; പൊലീസിന് ഊമക്കത്ത്, ഒടുവില്‍ ദമ്പതികള്‍ പിടിയില്‍

18 മാസം മാത്രം പ്രായമുള്ള സ്വന്തം മകളെ കൊന്നു കുഴിച്ചുമൂടിയ മാതാപിതാക്കള്‍ പിടിയില്‍. മഹാരാഷ്ട്രയിലെ താനയിലെ ശ്മശാനത്തിലാണ് ഇവര്‍ മൃതദേഹം മറവു ചെയ്തത്. സംഭവം നടന്ന് മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് ഇത് പുറത്തറിയുന്നത്. പൊലീസിന് ഊമക്കത്ത് ലഭിച്ചതാണ് വഴിത്തിരിവായത്.

മാര്‍ച്ച് 18ന് നടന്ന കൊലപാതകത്തില്‍ 38കാരനായ ജാഹിദ് ഷെയ്ക്ക് ഭാര്യ 28കാരിയായ നൂറാമി എന്നിവരാണ് പിടിയിലായത്.

ALSO READ: പത്മശ്രീ ജേതാവ്, തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ത്ഥി; പ്രചാരണത്തിനായി പച്ചക്കറി വില്‍പന! വീഡിയോ

ഊമക്കത്ത് ലഭിച്ചതോടെയാണ് ഇരുവരും മകള്‍ ലാബിബയെ കൊലപ്പെടുത്തിയതായി പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആദ്യം ഇവര്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. പിന്നീടാണ് കുറ്റമേറ്റത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

മറവു ചെയ്ത ശരീരം പൊലീസ് പുറത്തെടുത്തു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ തലയ്ക്കും മറ്റ് ശരീരഭാഗങ്ങളിലും പരിക്കുകളുള്ളതായി വ്യക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration